5000 കോടിയുമായി കടന്ന വ്യവസായി എവിടെ? കൈമലർത്തി സി.ബി.െഎ
text_fieldsന്യൂഡൽഹി: 5000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ ഗുജറാത്തിലെ വൻ വ്യവസായി നിധിൻ സന്ദേസര എവിടെയുണ്ടെന്ന് അറിയില്ലെന്ന് സി.ബി.െഎ. ഗുജറാത്തിലെ ഒൗഷധ നിർമാണ കമ്പനിയായ സ്റ്റെർലിങ് ബയോടെക് ഉടമ നിധിൻ സന്ദേസരയും സഹോദരനും ഡയറക്ടറുമായ ചേതനും കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്. ഇവർ നൈജീരിയയിലുണ്ടെന്നാണ് കരുതുന്നത്. ഇരുവരെയും കുറിച്ച് ഒരു വിവരവുമില്ലെന്ന് ഉന്നത സി.ബി.െഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, നിധിൻ സന്ദേസര നൈജീരിയയിലുണ്ടെങ്കിൽ അറിയിക്കണമെന്ന് ആ രാജ്യത്തെ ഇൻറർപോൾ വിഭാഗത്തോട് സി.ബി.െഎ ആവശ്യപ്പെട്ടു. എന്നാൽ, നൈജീരിയയുമായി ഇന്ത്യ കുറ്റവാളികളെ കൈമാറുന്ന കരാറിൽ ഒപ്പുവെക്കാത്തതിനാൽ ഇവരെ രാജ്യത്തെത്തിക്കുക പ്രയാസകരമാകും. കോടികളുടെ വായ്പ തട്ടിപ്പ് നടത്തി നീരവ് മോദിയും വിജയ് മല്യയും രാജ്യംവിട്ടതിന് പിന്നാലെയാണ് ഒരു വ്യവസായികൂടി മുങ്ങിയത്. ചാർേട്ടഡ് അക്കൗണ്ടൻറിെൻറ സഹായത്തോടെ കമ്പനികളുടെ ബാലൻസ് ഷീറ്റിൽ കൃത്രിമം നടത്തി ലാഭം ഉയർത്തിക്കാണിച്ചും മറ്റുമാണ് ബാങ്കിൽനിന്ന് കോടികളുടെ വായ്പയെടുത്തത്. ഇൗ തുക പിന്നീട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയായിരുന്നുവെന്നാണ് സി.ബി.െഎ കേസ്.
2004 -2012 കാലയളവിലാണ് വിവിധ ബാങ്കുകളിൽനിന്ന് സ്റ്റെർലിങ് ബയോടെക് കമ്പനി വായ്പയെടുത്തത്. ആഗസ്റ്റിൽ നിധിൻ സന്ദേസരയെ ദുബൈയിൽ അറസ്റ്റ്ചെയ്തിരുന്നുവെങ്കിലും ഇത് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടല്ലെന്നും മറ്റൊരു പ്രാദേശിക വിഷയത്തിലാണെന്നും അദ്ദേഹം ഇപ്പോൾ യു.എ.ഇയിൽ ഇല്ലെന്നും അന്വേഷണസംഘാംഗം പറഞ്ഞു.
5000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതിന് സ്റ്റെർലിങ് ബയോടെക് ഡയറക്ടർമാരായ ചേതൻ ജയന്ത്ലാൽ സന്ദേസര, ദീപ്തി ചേതൻ സന്ദേസര, രാജ്ഭൂഷൺ ഒാം പ്രകാശ് ദീക്ഷിത്, നിധിൻ ജയന്ത്ലാൽ സന്ദേസര, വിലാസ് ജോഷി, ചാർേട്ടഡ് അക്കൗണ്ടൻറ് ഹേമന്ദ് ഹാത്തി, ആന്ധ്ര ബാങ്ക് മുൻ ഡയറക്ടർ അനുപ് പ്രകാശ് ഗാർഗ് തുടങ്ങിയവർക്കെതിരെ 2017 ഒക്ടോബറിലാണ് സി.ബി.െഎ കേസെടുത്തത്.
ആന്ധ്ര ബാങ്കിെൻറ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർട്യത്തിൽ നിന്നാണ് സ്റ്റെർലിങ് ബയോടെക് 5000 കോടി വായ്പയെടുത്തത്. 2016 ഡിസംബർ 31 വരെ പലിശ ഉൾപ്പെടെ 5383 കോടിയാണ് തിരിച്ചടക്കേണ്ടിയിരുന്നത്.
കേസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) അനുപ് പ്രകാശ് ഗാർഗിനെയും ഡൽഹിയിലെ ബിസിനസുകാരൻ ഗഗൻ ധവാനെയും നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസെടുത്ത ഇ.ഡി 4703 കോടിയുടെ സ്വത്തുക്കൾ കണ്ടുെകട്ടുകയും ചെയ്തു.
2011ൽ സ്റ്റെർലിങ് ബയോടെക്കിെൻറ 25 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തിരുന്നു.
നിധിൻ സന്ദേസരക്ക് കൈനിറയെ കമ്പനികൾ; വിദേശത്തും വ്യാപാരം
•5000 കോടി വായ്പ തട്ടിപ്പ് കേസിൽ രാജ്യം അന്വേഷിക്കുന്ന നിധിൻ സന്ദേസരയും സഹോദരൻ ചേതനും പല കമ്പനികളുടെയും ഉടമകൾ
•ഗുജറാത്തിൽ ഒൗഷധ നിർമാണ കമ്പനി തുടങ്ങിയ സഹോദരങ്ങൾ പിന്നീട് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വ്യപാരങ്ങളിലേക്ക് തിരിഞ്ഞു
• ഇരുവർക്കും നൈജീരിയ, യു.എ.ഇ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, അമേരിക്ക, സെയ്ഷൽ, െമാറീഷ്യസ് എന്നിവിടങ്ങളിലും വ്യവസായം
•കമ്പനികളുടെ ആസ്തി 690 കോടി ഡോളർ (ഏകദേശം 50,000 കോടി രൂപ)
•നിധിൻ സന്ദേസര സ്റ്റെർലിങ് ഇൻറർനാഷനൽ എൻറർൈപ്രസസ് ചെയർമാനും സ്റ്റെർലിങ് ബയോടെക് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറും ജോയൻറ് മാനേജിങ് ഡയറക്ടറുമാണ്. സ്റ്റെർലിങ് എക്സ്േപ്ലാറേഷൻ ആൻഡ് എനർജി പ്രൊഡക്ഷൻ കമ്പനിയുടെയും ചെയർമാൻ. മറ്റ് 33 കമ്പനികളുടെ ഡയറക്ടർ
•ചാർേട്ടഡ് അക്കൗണ്ടൻറായിരുന്ന 58കാരനായ സന്ദേശര, കമ്പനിയുടെ ബിസിനസ് തന്ത്രം മെനയുന്നതിൽ മുഖ്യപങ്കാളി
•മുതിർന്ന സി.ബി.െഎ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് സ്റ്റെർലിങ് ബയോടെക് കമ്പനിക്കെതിരെ ആഗസ്റ്റിൽ സി.ബി.െഎ കേസെടുത്തു
•നിധിൻ സന്ദേസരയും കുടുംബവും യു.എ.ഇയിൽ നിന്നാണ് നൈജീരിയയിലേക്ക് കടന്നതെന്ന് സംശയം
•സ്റ്റെർലിങ് കമ്പനിക്കെതിരായ കേസ് സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര വിജിലൻസ് കമീഷനെ അറിയിച്ചിരുന്നു
•2017 ഒക്ടോബറിലാണ് സി.ബി.െഎ കേസെടുത്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.