ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി.എ) രണ്ടു ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. ഏഴു ശതമാനമായിരുന്ന ഡി.എ ഇതോടെ ഒമ്പതു ശതമാനമാകും. കഴിഞ്ഞ മാർച്ചിലാണ് അഞ്ചിൽനിന്ന് ഏഴു ശതമാനമായി ഡി.എ വർധിപ്പിച്ചത്.
ഏഴാം ശമ്പളക്കമീഷൻ ശിപാർശകൾ അനുസരിച്ചാണ് വർധന. 48.41 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 62.03 ലക്ഷം പെൻഷൻകാർക്കും പ്രേയാജനപ്പെടും. പ്രതിവർഷം 6112 കോടി രൂപയുടെ അധികചെലവ് ഖജനാവിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.