മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ െഎ.സി.െഎ.സി.െഎയുടെ എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാർ 2016-17 സാമ്പത്തികവർഷത്തിൽ മൊത്തം ശമ്പളമായി വാങ്ങിയത് 7.85 കോടി രൂപ. കഴിഞ്ഞവർഷം അവർ വാങ്ങിയ ശമ്പളത്തേക്കാൾ 64 ശതമാനം കൂടിയ തുകയാണിത്. ചന്ദയുടെ അടിസ്ഥാന വാർഷിക ശമ്പളം 2.32 കോടിയിൽനിന്ന് 15 ശതമാനം വർധിച്ച് 2.67 കോടിയായി.
ഇതനുസരിച്ച് പ്രതിദിനം ബാങ്ക് അവർക്ക് നൽകുന്നത് 2.18 ലക്ഷം രൂപയാണ്. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളസ്കെയിൽ 13,50,000-26,00,000 ആണ്. ഇൗ വർഷം ബോണസായി അവർക്ക് 2.2 കോടി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ബാങ്ക് മോശം പ്രകടനം നടത്തിയതിനാൽ ബോണസ് വാങ്ങിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.