ബെയ്ജിങ്: കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് ഷോപ്പിങ് വൗച്ചറുകൾ നൽകി ചൈനീസ് സർക്കാർ. 1.72 ബില്യൺ ഡോളർ മൂല്യമുള്ള ഷോപ്പിങ് വൗച്ചറുകളാണ് ചൈനീസ് സർക്കാർ നൽകുന്നത്. ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതുവഴി തൊഴിൽ സംരക്ഷിക്കാൻ കഴിയുമെന്നും ചൈനീസ് സർക്കാർ കണക്കുകൂട്ടുന്നു.
ഇതിെൻറ ആദ്യഘട്ടമായി 3 മില്യൺ ഷോപ്പിങ് വൗച്ചറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമായ ജെ.ഡി.കോം വഴി വിതരണം ചെയ്തു. 14 ദിവസത്തെ കാലാവധിയാണ് ഷോപ്പിങ് വൗച്ചറുകൾക്ക് ഉണ്ടാവുക. ഷോപ്പിങ്, കാറ്ററിങ്, ടൂറിസം, വിനോദം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ വൗച്ചറുകൾ ഉപയോഗിക്കാം.
12.2 ബില്യൺ യുവാെൻറ കൂപ്പണുകളാണ് വിതരണം ചെയ്യുക. ഇതുവഴി ഉപഭോഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പീക്കിങ് യൂനിവേഴ്സിറ്റിയിലെ നാഷണൽ സ്കൂൾ ഓഫ് ഡെവലംപ്മെൻറ് പ്രൊഫസർ യു മിയോജി പറഞ്ഞു. 400 യുവാൻ വരെയുള്ള വൗച്ചറുകൾ ചൈനീസ് സർക്കാർ ആളുകൾക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.