നോട്ട്​ അസാധുവാക്കൽ കാലത്തെ ‘പരോപകാരികൾ’വെള്ളംകുടിക്കും

2016 നവംബർ എട്ടിന്​ രാത്രി എട്ടുമണിക്ക്​ ഇടിത്തീ പോലെയാണ്​ പ്രധാനമന്ത്രിയു​െട ആ പ്രഖ്യാപനം വന്നത്​; ആ നിമിഷംവരെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾക്ക്​ ഇനി യാതൊരു വിലയുമില്ല​, കൈയിലുള്ളവ മാറ്റിയെടുക്കാൻ ഏതാനും ആഴ്​ച സമയം അനുവദിക്കുകയും​ ചെയ്​തു. അതോടെ ജനം നെ​േട്ട​ാട്ടമോടി. പലരും ബാങ്കുകൾക്ക്​ മുന്നിൽ ക്യൂനിന്ന്​ മരിച്ചുവീണു.

വരിനിന്ന്​ ബാങ്ക്​ കൗണ്ടറുകൾക്ക്​ മുന്നിലെത്തിയവരെ കാത്തിരുന്നത്​ മറ്റൊരു കടമ്പയായിരുന്നു. കൈയിലുള്ള വൻ തുകയുടെ ഉറവിടം വ്യക്​തമാക്കണം. മകളെ കെട്ടിക്കാൻ ആധാരത്തിൽ കാണിക്കാത്ത വിലക്ക്​ വസ്​തു വിറ്റ വകയിൽ അരലക്ഷവും ഒരുലക്ഷവുമൊ​െക്ക കൈയിൽ കരുതിയിരുന്നവർ മുതൽ നാട്ടുകാർക്കിടയിൽ കൊള്ളപ്പലിശക്ക്​ പണം നൽകി കോടികൾ സമ്പാദിച്ചവർവരെ പെട്ടു. ഉറവിടം കാണിക്കാൻ പറ്റാത്തതിനാൽ ബാങ്കുകളിൽനിന്ന്​ പലരും നിരാശരായി മടങ്ങി. പക്ഷേ, ഇതിലെ ബിസിനസ്​ സാധ്യത തിരിച്ചറിഞ്ഞ്​ പതിവുപോലെ പ്രതിസന്ധി മുതലെടുക്കാൻ ഒരുവിഭാഗം  രംഗത്തിറങ്ങി. ‘പണം മാറ്റിത്തരാം, പക്ഷേ, മൂന്നിലൊന്നുമുതൽ പകുതിവരെ കമീഷനായി ഞങ്ങളെടുക്കും. ബാക്കി തരാം’എന്നായിരുന്നു വാഗ്​ദാനം. മുഴുവൻ മുതലും പോകുന്നതിനേക്കാൾ ഭേദമല്ലേ എന്നു കരുതി മിക്കവരും മനസില്ലാമനസ്സോടെ സമ്മതിച്ചു. അങ്ങനെ പലരും നോട്ട്​ നിരോധനത്തി​​െൻറ മറവിൽ വൻതുക സമ്പാദിച്ചു. ചിലർ അറിഞ്ഞും അറിയാതെ​യുമൊക്കെ സ്വന്തം അക്കൗണ്ടുകൾ ഇതിനായി സൗകര്യപ്പെടുത്തിക്കൊടുത്തു. 

അന്ന്​ ഇങ്ങ​നെ അപ്രതീക്ഷിത വരുമാനമുണ്ടാക്കിയവർ വെള്ളം കുടിക്കേണ്ടിവരുമെന്ന സൂചനകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. നോട്ട്​ അസാധുവാക്കൽ കാലത്ത്​ വരുമാനത്തിനൊക്കാത്ത വിധം അക്കൗണ്ടുകളിൽ പണംനിക്ഷേപിച്ചവരെത്തേടി ആദായ നികുതി വകുപ്പ്​ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇത്തരത്തിലുള്ള അഞ്ചര ലക്ഷത്തിലധികം പേരുടെ പട്ടികയാണ്​ ഒാപറേഷൻ ക്ലീൻ മണിയുടെ രണ്ടാം ഘട്ടത്തി​​െൻറ ഭാഗമായി തയാറാക്കിയിരിക്കുന്നത്​ എന്നാണ്​ സൂചന. കഴിഞ്ഞ ജനുവരി 31നാണ്​ ആദായനികുതി വകുപ്പ്​ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിനുള്ള ‘ഒാപറേഷൻ ക്ലീൻ മണി’കാമ്പയിൻ ആരംഭിച്ചത്​. നോട്ട്​ അസാധുവാക്കിയതിനെ തുടർന്ന്​ 2016 നവംബർ ഒമ്പത്​ മുതൽ ഡിസംബർ 30വരെ​ ബാങ്കുകളിൽ വൻതുക നിക്ഷേപിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്​, പ്രഖ്യാപിത വരുമാനവുമായി ഒത്ത​ുപോകാത്ത നിക്ഷേപകർക്ക്​ നോട്ടീസയച്ച്​​ നിക്ഷേപിച്ച തുകയുടെ ഉറവിടം ആരായുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ നോട്ടീസയച്ചതിൽ 1.04 ലക്ഷംപേർ ഇനിയും മതിയായ വിശദീകരണം നൽകിയിട്ടില്ല. രണ്ടാം ഘട്ടത്തിലാണ്​ വീണ്ടും 5.56 ലക്ഷം പേരുടെ പട്ടിക കൂടി തയാറാക്കിയിരിക്കുന്നത്​. 

വൻതോതിൽ തുക നിക്ഷേപിച്ചവരോട്​, പണത്തി​​െൻറ ഉറവിടം വ്യക്​തമാക്കാൻ ഇ^മെയിൽ വഴിയും മൊ​ൈബൽ വഴിയും അറിയിപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്​​. ഇങ്ങനെ അറിയിപ്പ്​ ലഭിക്കുന്നവർക്ക്​, ആദായനികുതി ഒാഫിസുകൾ സന്ദർശിക്കാതെ തന്നെ http://incometaxindiaefiling.gov.in വെബ്​സൈറ്റ്​വഴി വിശദീകരണം നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്​. വിശദീകരണം നൽകുന്നതിന്​ വെബ്​സൈറ്റ്​ സന്ദർശിക്കുന്നവരു​െട സംശയങ്ങൾ തീർക്കുന്നതിന്​ ആദായനികുതി വകുപ്പുതന്നെ ആറുപേജ്​​ വരുന്ന ‘ചോദ്യോത്തര കോള’വും തയാറാക്കിയിട്ടുണ്ട്​. 2016ൽ നോട്ട്​ അസാധുവാക്കിയ കാലത്ത്​ നിക്ഷേപിച്ച തുക സംബന്ധിച്ച്​ വിശദീകരണം നൽകു​േമ്പാഴുണ്ടാകാവുന്ന സംശയങ്ങളും അവക്കുള്ള മറുപടിയുമാണ്​ ഇതിലുള്ളത്​. 

ഒാപറേഷൻ ക്ലീൻ മണിയുടെ ഒന്നാം ഘട്ടത്തിൽ 17.92 ലക്ഷംപേർക്കാണ്​ ആദായനികുതി വകുപ്പ്​ഇത്തരത്തിൽ നോട്ടീസയച്ചിരിക്കുന്നത്​​. ഇതിൽ 9.72 ലക്ഷംപേർ ഒാഫിസുകൾ കയറിയിറങ്ങാതെ, വെബ്​സൈറ്റ്​ സന്ദർശിച്ചുതന്നെ പണത്തി​​െൻറ ഉറവിടം വ്യക്​തമാക്കി​. ബാക്കിയുള്ളവരിൽ 1.04 ലക്ഷംപേർ ഒഴികെയുള്ളവർ ഒാഫിസുകൾ സന്ദർശിച്ചും മറുപടി നൽകി. തൃപ്​തികരമായ വീശദീകരണം നൽകാത്തവർക്കെതിരെ തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്​. 
ആദ്യഘട്ടത്തിൽ 2.89 ലക്ഷം കോടി രൂപയു​െട നിക്ഷേപത്തി​​​െൻറ വിശദാംശങ്ങളാണ്​ ആദായനികുതിവകുപ്പ്​ ഇത്തരത്തിൽ തേടിയിരുന്നത്​. ഏതായാലും നോട്ട്​ അസാധുവാക്കൽ കാലത്ത്​ ലാഭമടിക്കാൻ രംഗത്തിറങ്ങിയവർക്ക്​ പണിയായെന്ന്​ ചുരുക്കം. 

Tags:    
News Summary - currency demonetization -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.