നോട്ട് അസാധുവാക്കൽ കാലത്തെ ‘പരോപകാരികൾ’വെള്ളംകുടിക്കും
text_fields2016 നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് ഇടിത്തീ പോലെയാണ് പ്രധാനമന്ത്രിയുെട ആ പ്രഖ്യാപനം വന്നത്; ആ നിമിഷംവരെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾക്ക് ഇനി യാതൊരു വിലയുമില്ല, കൈയിലുള്ളവ മാറ്റിയെടുക്കാൻ ഏതാനും ആഴ്ച സമയം അനുവദിക്കുകയും ചെയ്തു. അതോടെ ജനം നെേട്ടാട്ടമോടി. പലരും ബാങ്കുകൾക്ക് മുന്നിൽ ക്യൂനിന്ന് മരിച്ചുവീണു.
വരിനിന്ന് ബാങ്ക് കൗണ്ടറുകൾക്ക് മുന്നിലെത്തിയവരെ കാത്തിരുന്നത് മറ്റൊരു കടമ്പയായിരുന്നു. കൈയിലുള്ള വൻ തുകയുടെ ഉറവിടം വ്യക്തമാക്കണം. മകളെ കെട്ടിക്കാൻ ആധാരത്തിൽ കാണിക്കാത്ത വിലക്ക് വസ്തു വിറ്റ വകയിൽ അരലക്ഷവും ഒരുലക്ഷവുമൊെക്ക കൈയിൽ കരുതിയിരുന്നവർ മുതൽ നാട്ടുകാർക്കിടയിൽ കൊള്ളപ്പലിശക്ക് പണം നൽകി കോടികൾ സമ്പാദിച്ചവർവരെ പെട്ടു. ഉറവിടം കാണിക്കാൻ പറ്റാത്തതിനാൽ ബാങ്കുകളിൽനിന്ന് പലരും നിരാശരായി മടങ്ങി. പക്ഷേ, ഇതിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ് പതിവുപോലെ പ്രതിസന്ധി മുതലെടുക്കാൻ ഒരുവിഭാഗം രംഗത്തിറങ്ങി. ‘പണം മാറ്റിത്തരാം, പക്ഷേ, മൂന്നിലൊന്നുമുതൽ പകുതിവരെ കമീഷനായി ഞങ്ങളെടുക്കും. ബാക്കി തരാം’എന്നായിരുന്നു വാഗ്ദാനം. മുഴുവൻ മുതലും പോകുന്നതിനേക്കാൾ ഭേദമല്ലേ എന്നു കരുതി മിക്കവരും മനസില്ലാമനസ്സോടെ സമ്മതിച്ചു. അങ്ങനെ പലരും നോട്ട് നിരോധനത്തിെൻറ മറവിൽ വൻതുക സമ്പാദിച്ചു. ചിലർ അറിഞ്ഞും അറിയാതെയുമൊക്കെ സ്വന്തം അക്കൗണ്ടുകൾ ഇതിനായി സൗകര്യപ്പെടുത്തിക്കൊടുത്തു.
അന്ന് ഇങ്ങനെ അപ്രതീക്ഷിത വരുമാനമുണ്ടാക്കിയവർ വെള്ളം കുടിക്കേണ്ടിവരുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നോട്ട് അസാധുവാക്കൽ കാലത്ത് വരുമാനത്തിനൊക്കാത്ത വിധം അക്കൗണ്ടുകളിൽ പണംനിക്ഷേപിച്ചവരെത്തേടി ആദായ നികുതി വകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഇത്തരത്തിലുള്ള അഞ്ചര ലക്ഷത്തിലധികം പേരുടെ പട്ടികയാണ് ഒാപറേഷൻ ക്ലീൻ മണിയുടെ രണ്ടാം ഘട്ടത്തിെൻറ ഭാഗമായി തയാറാക്കിയിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ജനുവരി 31നാണ് ആദായനികുതി വകുപ്പ് ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിനുള്ള ‘ഒാപറേഷൻ ക്ലീൻ മണി’കാമ്പയിൻ ആരംഭിച്ചത്. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് 2016 നവംബർ ഒമ്പത് മുതൽ ഡിസംബർ 30വരെ ബാങ്കുകളിൽ വൻതുക നിക്ഷേപിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്, പ്രഖ്യാപിത വരുമാനവുമായി ഒത്തുപോകാത്ത നിക്ഷേപകർക്ക് നോട്ടീസയച്ച് നിക്ഷേപിച്ച തുകയുടെ ഉറവിടം ആരായുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ നോട്ടീസയച്ചതിൽ 1.04 ലക്ഷംപേർ ഇനിയും മതിയായ വിശദീകരണം നൽകിയിട്ടില്ല. രണ്ടാം ഘട്ടത്തിലാണ് വീണ്ടും 5.56 ലക്ഷം പേരുടെ പട്ടിക കൂടി തയാറാക്കിയിരിക്കുന്നത്.
വൻതോതിൽ തുക നിക്ഷേപിച്ചവരോട്, പണത്തിെൻറ ഉറവിടം വ്യക്തമാക്കാൻ ഇ^മെയിൽ വഴിയും മൊൈബൽ വഴിയും അറിയിപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ അറിയിപ്പ് ലഭിക്കുന്നവർക്ക്, ആദായനികുതി ഒാഫിസുകൾ സന്ദർശിക്കാതെ തന്നെ http://incometaxindiaefiling.gov.in വെബ്സൈറ്റ്വഴി വിശദീകരണം നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിശദീകരണം നൽകുന്നതിന് വെബ്സൈറ്റ് സന്ദർശിക്കുന്നവരുെട സംശയങ്ങൾ തീർക്കുന്നതിന് ആദായനികുതി വകുപ്പുതന്നെ ആറുപേജ് വരുന്ന ‘ചോദ്യോത്തര കോള’വും തയാറാക്കിയിട്ടുണ്ട്. 2016ൽ നോട്ട് അസാധുവാക്കിയ കാലത്ത് നിക്ഷേപിച്ച തുക സംബന്ധിച്ച് വിശദീകരണം നൽകുേമ്പാഴുണ്ടാകാവുന്ന സംശയങ്ങളും അവക്കുള്ള മറുപടിയുമാണ് ഇതിലുള്ളത്.
ഒാപറേഷൻ ക്ലീൻ മണിയുടെ ഒന്നാം ഘട്ടത്തിൽ 17.92 ലക്ഷംപേർക്കാണ് ആദായനികുതി വകുപ്പ്ഇത്തരത്തിൽ നോട്ടീസയച്ചിരിക്കുന്നത്. ഇതിൽ 9.72 ലക്ഷംപേർ ഒാഫിസുകൾ കയറിയിറങ്ങാതെ, വെബ്സൈറ്റ് സന്ദർശിച്ചുതന്നെ പണത്തിെൻറ ഉറവിടം വ്യക്തമാക്കി. ബാക്കിയുള്ളവരിൽ 1.04 ലക്ഷംപേർ ഒഴികെയുള്ളവർ ഒാഫിസുകൾ സന്ദർശിച്ചും മറുപടി നൽകി. തൃപ്തികരമായ വീശദീകരണം നൽകാത്തവർക്കെതിരെ തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 2.89 ലക്ഷം കോടി രൂപയുെട നിക്ഷേപത്തിെൻറ വിശദാംശങ്ങളാണ് ആദായനികുതിവകുപ്പ് ഇത്തരത്തിൽ തേടിയിരുന്നത്. ഏതായാലും നോട്ട് അസാധുവാക്കൽ കാലത്ത് ലാഭമടിക്കാൻ രംഗത്തിറങ്ങിയവർക്ക് പണിയായെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.