ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് ഇന്ത്യൻ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന് നത്. സാമ്പത്തിക മാന്ദ്യത്തിെൻറ പടിവാതിൽക്കലാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന ന ിരക്കിലാണ്. വ്യവസായങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. ഇൗയൊരു സാഹചര്യത്തിൽ മാന്ദ്യം മറികടക്കാൻ രണ്ടാമതൊരു ബജറ്റ് കൂടി വേണമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രണോബ് സെൻ രണ്ടാമതൊരു ബജറ്റ് വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ആവശ്യങ്ങൾ പരിഗണിച്ച് ഇടക്കാല ബജറ്റ് അവതരിപ്പിക്കണം. അതിന് ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാം. ബാങ്കിങ് സെക്ടർ ഉൾപ്പടെയുള്ളവക്ക് ബജറ്റിൽ പ്രത്യേക കരുതൽ വേണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
ഇന്ത്യൻ ലേബർ ആൻഡ് ഇക്കണോമിക്സ് വൈസ് പ്രസിഡൻറ് റിതു ദിവാനും ഇതേ അഭിപ്രായക്കാരനാണ്. രാഷ്ട്രീയ പാർട്ടികൾ, ഉദ്യോഗസ്ഥർ, എൻ.ജി.ഒകൾ എന്നിവരുമായി കൂടിയാലോചിച്ച് രണ്ടാം ബജറ്റ് അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം. സാധനങ്ങളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകണം. ജനങ്ങൾക്കാണ് ബജറ്റിൽ പ്രഥമ പരിഗണന നൽകേണ്ടത്. ഉപഭോഗം, തൊഴിൽ, ആരോഗ്യരംഗം എന്നിവക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.