ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വർധന നീട്ടിവെക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് വില വർധിപ്പിക്കരുതെന്ന് നിർദേശം നൽകിയതായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റമനുസരിച്ച് എണ്ണവില മാറ്റുന്നതിനുള്ള അധികാരം കമ്പനികൾക്ക് നൽകിയത് സർക്കാറിെൻറ വളരെ ആസൂത്രിതമായ തീരുമാനമായിരുന്നു. ഇക്കാര്യത്തിൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഇതിലൂടെ മത്സരം ശക്തിപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പ്രശ്നത്തിന് മറ്റൊരു പരിഹാരവുമില്ല- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.