യു.എസിൽ വൈറസി​​െൻറ രണ്ടാം വ്യാപനമോ?​; വിപണികളിൽ നഷ്​ടം

വാഷിങ്​ടൺ: യു.എസിൽ കോവിഡ്​ 19 വൈറസി​​െൻറ രണ്ടാം വ്യാപനമുണ്ടാകുമെന്ന്​ ആശങ്ക. ഇതുമൂലം രാജ്യത്തെ രണ്ട്​ ഓഹരി സൂചികകളും നഷ്​ടത്തോടെ വ്യാപാരം തുടങ്ങി. നാസ്​ഡാക്​, ഡൗജോൺസ്​ എന്നീ രണ്ട്​ സൂചികകളും നഷ്​ടത്തിലാണ്​. 

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഫെഡറൽ റിസർവി​​െൻറ പ്രഖ്യാപനവും ഓഹരി വിപണിക്ക്​ തിരിച്ചടിയായി. യു.എസ്​ വിപണികളിലെ തകർച്ച വെള്ളിയാഴ്​ച ഇന്ത്യൻ ഓഹരി വിപണിയേയും സ്വാധീനിച്ചേക്കാം. 707.48 പോയി​ൻറി​​െൻറ നഷ്​ടത്തോടെയാണ്​ ഡൗജോൺസ്​ വ്യാപാരം തുടങ്ങിയത്​. 2.62 ശതമാനത്തി​​െൻറ നഷ്​ടമാണ്​ രേഖപ്പെടുത്തിയത്. നാസ്​ഡാക്​ 229.11 പോയിൻറ്​ നഷ്​ടത്തോടെയും വ്യാപാരം ആരംഭിച്ചു.

കോവിഡ്​ അമേരിക്കയിൽ പടരുന്നതാണ്​ വിപണിക​ളേയും സ്വാധീനിക്കുന്നത്​. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്ന നിക്ഷേപകരുടെ വിലയിരുത്തലുകളും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​. 

Tags:    
News Summary - Dow slumps more than 1,000 points as U.S. coronavirus cases rise-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.