ന്യൂഡൽഹി: പത്ത് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവരുടെ ഗ്യാസ് സബ്സിഡി എടുത്തുകളയാൻ സർക്കാർ നീക്കം. ആദായ നികുതി വകുപ്പ് വൈകാതെ തന്നെ നികുതിദായകരുടെ വ്യക്തഗത വിവരങ്ങൾ മറ്റ് വകുപ്പുകളുമായി പങ്കുവെക്കുമെന്നാണ് സൂചനകൾ. ഇത് ഉപയോഗിച്ചാവും സർക്കാർ സബ്സിഡി നൽകുന്നതിൽ നിയന്ത്രണം കൊണ്ടു വരിക.
നികുതിദായകരുടെ പേരും, വിലാസവും, ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് സർക്കാറിന് കൈമാറും.നികുതിദായകരുടെ വ്യക്തിഗത വിവരങ്ങൾ പെട്രോളിയം മന്ത്രാലയത്തിന് കൈമാറാൻ സർക്കാർ നിർദ്ദേശിച്ച് കഴിഞ്ഞതായാണ് സൂചന. ഇതിന് മുമ്പ് അന്വേഷണ എജൻസികൾക്ക് മാത്രമേ ഇത്തരം വിവരങ്ങൾ ആദായ നികുതി വകുപ്പ് കൈമാറിയിരുന്നുള്ളൂ.
സബ്സിഡി തിരികെ നൽകുന്ന പദ്ധതി പ്രകാരം പല ആളുകളും സബ്സിഡി ഒഴിവാക്കിയിട്ടുണ്ട്. നിലവൽ ഇന്ത്യയിൽ വീടുകൾക്ക് 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.