വാഷിങ്ടൺ: ലോകത്തെ 90 ശതമാനം രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ഐ.എം.എഫ്. ഇന്ത്യ പോലെ വളർന്ന് വരുന്ന സമ്പദ്വ്യവസ്ഥകളിൽ ഇത് പ്രകടമാണെന്ന് ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ഐ.എം.എഫ് പ്രവചനം അടുത്തയാഴ്ച പ്രസിദ്ധീകരിക്കുമെന്നും അവർ വ്യക്തമാക്കി.
വ്യാപാര യുദ്ധം മൂലം ലോകത്തിൻെറ ജി.ഡി.പിയിൽ 0.8 ശതമാനത്തിൻെറ കുറവുണ്ടാകും. എല്ലാ രാജ്യങ്ങൾക്കും വ്യാപാര യുദ്ധം മൂലം നഷ്ടങ്ങളുണ്ടാവും. ദീർഘകാലത്തേക്ക് ഇതിൻെറ ഫലം സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. താരിഫുകളുടെ പേരിൽ യുദ്ധം നടത്താതെ ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യങ്ങൾ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 7 ശതമാനത്തിലേക്ക് എത്തുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. അഭ്യന്തര വിപണിയിൽ സാധനങ്ങൾക്കുള്ള ഡിമാൻഡ് കുറയുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.