ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്നതിനിടെ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷെൻറ പലിശ നിരക്ക് കുറക്കാൻ തീരുമാനം.8.5 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് കുറക്കാനാണ് നീക്കം. ഇത് ആറുകോടി തൊഴിലാളികൾക്കാകും ഇത് തിരിച്ചടിയാകുക.
ദേശീയ മാധ്യമമായ സി.എൻ.ബി.സി ടി.വി 18 റിപ്പോർട്ട് ചെയ്തതുപ്രകാരം പലിശ നിരക്ക് 8.1 ശതമാനമാക്കുമെന്നാണ് വിവരം. നിക്ഷേപത്തിൽ വന്ന കുറവും അംഗങ്ങൾ വൻതോതിൽ പണം പിൻവലിച്ചതുമാണ് പലിശ കുറക്കാൻ പ്രേരിപ്പിക്കുന്നത്.
മാർച്ച് ആദ്യവാരമാണ് ഇ.പി.എഫ് പലിശനിരക്ക് 8.5 ശതമാനമാക്കിയത്. എന്നാൽ ഇതുവരെ ധനകാര്യ മന്ത്രാലയം ഇതിന് അനുമതി നൽകിയിട്ടില്ല. ധനകാര്യമന്ത്രാലയത്തിെൻറ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ തൊഴിൽ മന്ത്രാലയത്തിന് വിജ്ഞാപനവുമായി മുന്നോട്ടുപോകാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.