ബുക്കറസ്റ്റ്: പൊണ്ണത്തടി തടയുന്നതിെൻറ ഭാഗമായി റുമേനിയയിൽ ശീതള പാനീയങ്ങൾ ക്ക് നികുതി ഏർപ്പെടുത്താൻ നീക്കം. പൊണ്ണത്തടിയിലേക്ക് നയിക്കുന്ന ഇത്തരം ശീതള പാനീ യങ്ങളുടെ ഉപഭോഗം കുറക്കാനും ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർക്കാറിെൻറ തീരുമാനം.
അധിക വരുമാനം ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കാനുമാണ് നിർദേശം. യൂറോപ്യൻ രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെ പെരുകിയിരിക്കുന്ന പൊണ്ണത്തടി ആരോഗ്യരംഗത്തെ വലിയ വെല്ലുവിളിയാണെന്ന് സർക്കാർ കുറിപ്പിൽ പറയുന്നു.
നികുതിയിലൂടെ 7.4 കോടി ഡോളർ അധികവരുമാനം ലഭിക്കുമെന്നാണ് ഇടതുസർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ പരിഹാസവുമായി വലതുപക്ഷ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സർക്കാർ തീരുമാനത്തെ റുമേനിയയിലെ ശീതള പാനീയ വ്യവസായ ശാലകളും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.