വാഷിങ്ടൺ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തി. .25 വർധനയാണ് വരുത്തിയിരിക്കുന്നത്. 0.5 മുതൽ 0.75 ശതമാനമായിരിക്കും ഇനി പലിശ നിരക്ക്. പത്ത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിക്കുന്നത്.
പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി രണ്ട് ദിവസങ്ങളിലായി ചേർന്ന ഫെഡറൽ റിസർവ് യോഗത്തിനൊടുവിലാണ് തീരുമാനം.ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തുെമന്ന് സൂചനയുണ്ടായിരുന്നു. പണപെരുപ്പവും അമേരിക്കൻ തൊഴിൽ വിപണിയിലെ സംഭവവികാസങ്ങളും പലിശ നിരക്ക് വർധിപ്പിക്കാൻ കാരണമായതായാണ് വിവരം.
തീരുമാനം ഇന്ത്യൻ ഒാഹരി വിപണിക്ക് തിരിച്ചടയാവുമെന്നാണ് സൂചന. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ച ആശങ്കകൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒാഹരി വിപണിയിൽ തകർച്ചയുണ്ടായിരുന്നു. 2017ലും ഫെഡറൽ റിസർവ് നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട് ഇതും ഇന്ത്യൻ ഒാഹരി വിപണിക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.