ന്യൂഡൽഹി: രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ മൂന്നാം ഉത്തേജകപാക്കേജ് അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. കയറ്റുമതിക്കും ഭവനനിർമാണ മേഖലക്കുമാണ് ഇക്കുറി ധനമന്ത്രി ഊന്നൽ നൽകുന്നത്. രാജ്യത്തെ സമ് പദ്വ്യവസ്ഥ തിരിച്ച് വരവിൻെറ പാതയിലാണെന്ന് അവർ പറഞ്ഞു. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിലനിർത്താൻ സാധിച്ചിട ്ടുണ്ട്. വ്യാവസായിക ഉൽപാദനം മെച്ചപ്പെട്ടു. ഈ മാസം 19ന് പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച നടത്തുമെന്നും ന ിർമലാ സീതാരാമൻ വ്യക്തമാക്കി.
കയറ്റുമതി മേഖല
- കയറ്റുമതി മേഖലയെ പുനരുജ്ജീവിപ്പി ക്കാൻ മുൻഗണന മേഖല വായ്പ മാനദണ്ഡങ്ങൾ (പി.എസ്.എൽ) പരിഷ്കരിക്കും. ഇതിലൂടെ മേഖലക്ക് 36000 മുതൽ 68000 കോടി രൂപവരെ വായ്പ.
- കയറ്റുമതി വായ്പ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കും. പ്രതിവർഷം 1700 കോടി ചെലവുവരുന്ന പദ്ധതിവഴി കയറ്റുമതി വായ്പക്കുള്ള ചെലവു കുറയും. ഇത് ഇടത്തരം-ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് നേട്ടം.
- സ്വതന്ത്ര വ്യാപാരക്കരാർ മുഖേന രാജ്യത്തെ കയറ്റുമതിക്കാർക്കുള്ള ഗുണങ്ങൾ നേടിയെടുക്കാൻ സംവിധാനം.
- കയറ്റുമതി ഉൽപന്നങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്താൻ പുതിയ സംവിധാനമൊരുക്കും.
- കയറ്റുമതിക്ക് എടുക്കുന്ന സമയനഷ്ടം ഒഴിവാക്കാൻ സാേങ്കതിക വിദ്യ ഉപയോഗിക്കും.
- എ.ഇ.ഐ.എസിന് പകരം റെമിഷന് ഓഫ് ഡ്യൂട്ടീസ് ഓര് ടാക്സസ് ഓണ്‍ എക്സ്പോര്‍ട്ട്(ആര്.ഒ.ഡി.ടി.ഇ.പി.) എന്ന പുതിയ പദ്ധതി.
- കയറ്റുമതി വായ്പകൾ കാര്യക്ഷമമായി നിരീക്ഷിക്കാൻ വിവിധ മന്ത്രാലയങ്ങൾ ചേർന്നുള്ള വർക്കിങ് ഗ്രൂപ്.
ഭവന നിർമാണ മേഖല
- ഇടത്തരം വരുമാനക്കാർക്ക് പ്രാപ്യമായ ഭവനനിർമാണ പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി പ്രത്യേക ജാലകം ആരംഭിക്കാൻ 10,000 കോടി രൂപ. ഇത്രയും തുക പുറത്തുനിന്നുള്ള നിക്ഷേപകരിൽനിന്നും പ്രതീക്ഷിക്കുന്നു. സർക്കാർ ജീവനക്കാർക്ക് ഭവനനിർമാണത്തിനുള്ള അഡ്വാൻസ് തുകയുടെ പലിശ കുറക്കും.
- ഭവനനിർമാതാക്കൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കുറക്കും.
- പ്രധാനമന്ത്രി ആവാസ് യോജനക്കാർക്ക് പുറം വായ്പ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘുവാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.