കൽക്കരി ഇനി സർക്കാർ കുത്തകയല്ല; പ്രതിരോധ മേഖലയിലും സ്വകാര്യവൽക്കരണം

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന്​ ധനമ​ന്ത്രി നിർമ്മലാ സീതാരാമൻ. സ്വയംപര്യാപ്​തമായ ഒരു രാജ്യം സൃഷ്​ടിക്കുകയാണ്​ ലക്ഷ്യം. കടുത്ത മൽസരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട്​ മേഖലകളിലെ പരിഷ്​കരണങ്ങൾക്കാണ്​ ഊന്നൽ നൽകുന്നതെന്നും അവർ പറഞ്ഞു.

കൽക്കരി ഘനനം, ധാതുക്കൾ, പ്രതിരോധ ഉൽപന്ന നിർമ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയിലാണ്​ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയെന്നും നിർമ്മല സീതാരാമൻ വ്യക്​തമാക്കി. 

കൽക്കരി മേഖലയിൽ സ്വകാര്യവൽക്കരണം

  • കൽക്കരി മേഖലയിൽ സർക്കാറി​​​​​​​​​െൻറ കുത്തക അവസാനിപ്പിക്കും
  • ടണ്ണിന്​ നിശ്​ചിത നിരക്കിൽ കൽക്കരി മേഖലയിൽ നിന്നുള്ള വരുമാനം സ്വകാര്യ കമ്പനികളുമായി പങ്കിടും
  • 50 കൽക്കരിപാടങ്ങൾ ഉടൻ സ്വകാര്യ മേഖലക്ക്​ കൈമാറും 
  •  ഉൽപാദനം 100 ലക്ഷം ടണ്ണാക്കി ഉയർത്തുക ലക്ഷ്യം.
  • മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടി

ഖനികൾ ഉടൻ ലേലത്തിന്​

  • 500 ഖനികൾ ഉടൻ ലേലം ചെയ്യും 
  • ബോക്​സൈറ്റ്​, കൽക്കരി ഘനികൾ ഒരുമിച്ച്​ ലേലം ചെയ്യും. ഇത്​ അലുമിനിയം വ്യവസായത്തിന്​ ഗുണകരമാവുമെന്ന്​ പ്രതീക്ഷ
  • ഖനികൾ ലേലം ചെയ്യു​േമ്പാഴുള്ള പാട്ടക്കരാറിനുള്ള സ്​റ്റാമ്പ്​ ഡ്യൂട്ടി കുറക്കും

പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്​തത

  • പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്​തത കൊണ്ടു വരും
  • ആയുധങ്ങളുടെ ഇറക്കുമതി കുറക്കും
  • ഇറക്കുമതി നിരോധിക്കുന്ന ആയുധങ്ങളുടെ പട്ടിക തയാറാക്കും
  • പ്രതിരോധ സാമഗ്രഹികളുടെ നിർമാണത്തിൽ നേരിട്ടുള്ള വിദേശനിക്ഷേപം കൂട്ടും
  • പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപത്തി​​​​​​​​െൻറ പരിധി 49ൽ നിന്ന്​ 74 ശതമാനമാക്കി ഉയർത്തും

വ്യോമയാന മേഖലയിൽ ചെലവുകൾ കുറക്കും

  • ​േവ്യാമയാന മേഖലയിൽ ചെലവുകൾ കുറക്കും, 1000 കോടി ലാഭിക്കുക ലക്ഷ്യം
  • ഇന്ധന ചെലവും യാത്ര സമയവും കുറക്കും
  • 12 വിമാനത്താവളങ്ങളിലായി 13,000 കോടിയുടെ സ്വകാര്യനിക്ഷേപം
  • വിമാന എൻജിനുകളുടെ അറ്റകൂറ്റപണിക്കായി വിപുലമായ സംവിധാനങ്ങളൊരുക്കും
  • 6 വിമാനത്താവളങ്ങൾ കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക്​

ഊർജ മേഖലയിലും സ്വകാര്യവൽക്കരണം

  • കേന്ദ്രഭരണ പ്രദേശങ്ങളിലെ ഊർജ വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും
  • നഗരങ്ങളിലെ ഊർജ കമ്പനികളിലും സ്വകാര്യവൽക്കരണം കൊണ്ടു വരും
  • കമ്പനികളുടെ കെടുകാര്യസ്ഥതക്ക്​ ഉപഭോക്​തകൾകൾക്ക്​ ബുദ്ധിമുട്ട്​ അനുഭവിക്കേണ്ടി വരില്ല
  • ലോഡ്​ഷെഡ്ഡിങ്​ പിഴ ഈടാക്കേണ്ട കുറ്റമാക്കി മാറ്റും
  •  

ബഹിരാകാശ രംഗത്തും സ്വകാര്യ മേഖലക്ക്​ പ്രാതിനിധ്യം

  • ഉപഗ്രഹ നിർമാണം, പര്യവേ​ക്ഷണം, വിക്ഷേപണം എന്നിവയിൽ സ്വകാര്യ മേഖലക്ക്​ പ്രാതിനിധ്യം നൽകും
  • ഐ.എസ്​.ആർ.ഒയുടെ സേവനങ്ങൾ സ്വകാര്യ കമ്പനികൾക്കും ഉപയോഗിക്കാൻ അനുവാദം നൽകും
  • ബഹിരാകാശ ദൗത്യങ്ങളിലും സ്വകാര്യപങ്കാളിത്തം കൊണ്ടു വരും​
  •  

 ഐസോടോപ്പുകളുടെ നിർമാണത്തിലും സ്വകാര്യ മേഖല എത്തുന്നു

  • മെഡിക്കൽ ഐസോടോപ്പുകളുടെ നിർമ്മാണത്തിനും​ പൊതു-സ്വകാര്യ പങ്കാളിത്തം
  • ഭക്ഷ്യമേഖലയിലെ റേഡിയേഷൻ ടെക്​നോളജിക്കും സ്വകാര്യ പങ്കാളിത്തം കൊണ്ടു വരും. 
  • ആണവമേഖലയിലും സ്​റ്റാർട്ട്​ അപ്​ സിസ്​റ്റം കൊണ്ടു വരും
Tags:    
News Summary - Finance minister press meet-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.