ന്യൂഡൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽനിന്ന് കടന്ന വജ്ര വ്യവ സായി നീരവ് മോദി ലണ്ടനിൽ സുഖവാസത്തിൽ. താമസിക്കുന്ന ഫ്ലാറ്റിന് പ്രതിമാസ വാടക 16 ല ക്ഷത്തോളം രൂപ. കണ്ടെത്തിയപ്പോൾ ധരിച്ചിരുന്ന ഒാസ്ട്രിച്ച് ഹൈഡ് ജാക്കറ്റിന് വില ഒ മ്പത് ലക്ഷം രൂപ. ലണ്ടനിൽ വജ്രവ്യാപാരവും തുടങ്ങിയിട്ടുണ്ട്.
നീരവ് മോദി എവിടെ യെന്ന് അറിയില്ലെന്നും വിട്ടുകിട്ടാൻ ബ്രിട്ടീഷ് സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ ്ടെന്നുമാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. അതിനിടെ ലണ്ടനിലെ ‘ദ ടെലിഗ്രാഫ്’ പത്രത്തിലെ ലേഖകൻ മൈക്ക് ബ്രൗൺ ആണ് കൊമ്പൻ മീശയും താടിയും വളർത്തിയ നീരവ് മോദിയെ വേഷപ്പകർച്ചക്കിടയിലും തിരിച്ചറിഞ്ഞത്. ബ്രൗൺ തിരിച്ചും മറിച്ചും ഉന്നയിച്ച ചോദ്യങ്ങൾക്ക് ‘ഒന്നും പറയുന്നില്ല’ എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇത് ആവർത്തിച്ച് നടന്നുനീങ്ങിയ മോദി കാറിൽ കയറി പോകുന്നതുവരെയുള്ള രണ്ടു മിനിറ്റ് വിഡിയോ ചിത്രം പത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടനിൽ വെസ്റ്റ് എൻഡിലെ സെൻറർ പോയൻറ് ടവർ ബ്ലോക്കിൽ ഒരു നിലയുടെ പകുതിവരുന്ന മൂന്ന് ബെഡ്റൂം ഫ്ലാറ്റിലാണ് നീരവ് മോദി താമസിക്കുന്നത്. വെസ്റ്റ് എൻഡിലെ തന്നെ സോഹോയിലാണ് വജ്രവ്യാപാര സ്ഥാപനം.
ബ്രിട്ടനിൽ അഭയംനേടാൻ അധികൃതരോട് അപേക്ഷിച്ചിട്ടുണ്ടോ എന്ന്, മോദിയെ റോഡരികിൽ തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകൻ ചോദിച്ചു. വജ്രവ്യാപാരം ഇേപ്പാൾ നടക്കുന്നുണ്ടോ, ബ്രിട്ടനിൽ എത്രകാലം തങ്ങാനാണ് ഉദ്ദേശ്യം, എത്രത്തോളം സ്വത്തുണ്ട്, കൈമാറ്റത്തിന് ഇന്ത്യ ആവശ്യപ്പെടുന്ന കാര്യം തുടങ്ങി വേറെയും ചോദ്യങ്ങളുണ്ടായി. ‘‘ഒന്നും പറയാനില്ല’’ എന്നു മാത്രമായിരുന്നു എല്ലാത്തിനും മറുപടി. ലണ്ടനിൽ വർക്ക് ആൻഡ് പെൻഷൻസ് വകുപ്പ് മോദിക്ക് നാഷനൽ ഇൻഷുറൻസ് അനുവദിച്ചിട്ടുണ്ടെന്ന് ദ ടെലിഗ്രാഫ് പറയുന്നു. നിയമപരമായി ബ്രിട്ടനിൽ പ്രവർത്തിക്കാൻ അതുവഴി അവകാശമുണ്ട്. ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.
വ്യാജ ബാങ്ക് ഗാരൻറി വഴി പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും കഴിഞ്ഞവർഷം ജനുവരിയിലാണ് ഇന്ത്യയിൽനിന്ന് കടന്നത്. തട്ടിപ്പ് സി.ബി.െഎ അന്വേഷിച്ച് തുടങ്ങുന്നതിനുമുമ്പായിരുന്നു രക്ഷപ്പെടൽ. ചോക്സി ആൻറിഗ്വയിൽ പൗരത്വമെടുത്തു. മോദി ബ്രിട്ടനിലേക്കും കടന്നു.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India's historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.