വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് മാധ്യമ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നത ്. നിരവധി സ്ഥാപനങ്ങൾ ശമ്പളം വെട്ടികുറക്കാനും ജീവനക്കാരെ പിരിച്ച് വിടാനും നിർബന്ധിതരായി. പ്രതിസന്ധി ഘട്ടത ്തിൽ ചെറുകിട-ഇടത്തരം മാധ്യമ സ്ഥാപനങ്ങൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സേർച്ച് എഞ്ചിൻ ഭീമനായ ഗൂഗ്ൾ.
1,000 ഡോളർ മുതൽ 10,000 ഡോളർ വരെയാണ് സഹായമായി നൽകുക. ഏകദേശം 76,000 രൂപ മുതൽ 7.67 ലക്ഷം വരെ ഗൂഗ്ൾ ഒരു മാധ്യമ സ്ഥാപനത്തിന് നൽകും. ഏപ്രിൽ 29 വരെ പ്രസാധകർക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ഇതിനായി പ്രത്യേക അപേക്ഷ ഫോം ഗൂഗ്ൾ തയാറാക്കിയിട്ടുണ്ട്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ഇതിനാലാണ് ഒരു മില്യൺ ഡോളർ സഹായമായി നൽകാൻ തീരുമാനിച്ചതെന്ന് ഗൂഗ്ൾ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. പ്രതിസന്ധി കാലഘട്ടത്തിൽ യഥാർഥ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് മാധ്യമങ്ങളാണ്. ഇനിയും ഇവർക്ക് സഹായം നൽകാൻ ശ്രമിക്കുമെന്ന് ഗൂഗ്ൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.