ന്യൂഡൽഹി: ലയനത്തിന് മുന്നോടിയായി പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡക്ക് 5,042 കോടി നൽകുമെന്ന് കേന്ദ്രസർ ക്കാർ. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിന് മുന്നോടിയായാണ് സർക്കാർ നീക്കം. ബുധനാഴ്ച ധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇക്വിറ്റി ഓഹരികളുടെ രൂപത്തിലാണ് ബാങ്കിന് പണം നൽകുന്നതെന്ന് ധനമന്ത്രാലയത്തിൻെറ വിജ്ഞാപനം വ്യക്തമാക്കുന്നു. 2018-19 സാമ്പത്തിക വർഷത്തിലേക്കുള്ള സർക്കാറിൻെറ നിക്ഷേപമാണിത്. ബാങ്ക് ലയനം യാഥാർഥ്യമാവുേമ്പാൾ വിജയ ബാങ്കിൻെറ 1000 ഓഹരികളുള്ള ഒരു ഉടമക്ക് പുതിയ സ്ഥാപനത്തിൽ 402 ഓഹരികൾ ലഭിക്കും. ദേന ബാങ്കിൽ 1000 ഓഹരികളുള്ള ഉടമക്ക് ലയിച്ചതിന് ശേഷം ബാങ്ക് ഓഫ് ബറോഡയിൽ 110 ഓഹരികളാവും ലഭിക്കുക.
കഴിഞ്ഞ സെപ്തംബറിലാണ് ബാങ്ക് ഓഫ് ബറോഡയിൽ വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയെ ലയിപ്പിക്കാൻ തീരുമാനിച്ചത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ എന്നിവക്ക് ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് സൃഷ്ടിക്കുക എന്നതാണ് ലയനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.