ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാറിൻെറ ആദ്യ ബ ജറ്റിൽ ആദായനികുതി പരിധി ഉയർത്തിയേക്കും. നിലവിലുള്ള 2.5 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ആദായ നികുതി പരിധി ഉയർത്താനുള ്ള ആലോചനകളാണ് ധനമന്ത്രാലയം നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം സെക്ഷൻ 80 സി പ്രകാരം നൽകുന്ന ആദായനികുതി കിഴിവിൻെറ പരിധിയും ഉയർത്തും.
സെക്ഷൻ 80 സി പ്രകാരം നിലവിൽ ആദായ നികുതിയിൽ ലഭിക്കുന്ന കിഴിവ് 1.5 ലക്ഷം രൂപയാണ്. സമ്പദ്വ്യവസ്ഥയിൽ വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. അഞ്ച് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 5.8 ശതമാനത്തിലേക്ക് രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് എത്തിയതിന് പിന്നാലെയാണ് തിരക്കിട്ട നീക്കങ്ങൾ.
സമ്പദ്വ്യവസ്ഥയിൽ ഉപഭോഗത്തിലുണ്ടായ കുറവ് കേന്ദ്രസർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള നീക്കങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ദ്വൈമാസ ധനഅവലോകന യോഗത്തിൽ തുടർച്ചയായ മൂന്നാം തവണയും ആർ.ബി.ഐ പലിശ നിരക്കുകൾ കുറച്ചതും ഉപഭോഗം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.