കൊച്ചി: ജി.എസ്.ടി വന്നാൽ വില കുറയുമെന്ന് പ്രതീക്ഷിച്ച കോഴിക്ക് ദിവസവും വില കയറുന്നു. 14.5 ശതമാനമുണ്ടായിരുന്ന നികുതി ഒഴിവാക്കിയിട്ടും എട്ടുമുതൽ 10 രൂപ വരെയാണ് വർധിക്കുന്നത്. ജി.എസ്.ടി വരുന്നതോടെ വില കുറയുമെന്ന ഭീതിയിൽ ചെറുകിട കർഷകർ കച്ചവടം നിർത്തിവെച്ചതാണ് വില വർധിക്കാൻ കാരണം.
കഴിഞ്ഞമാസം ഒരു കിലോ കോഴിക്ക് 130 രൂപയും ഇറച്ചിക്ക് 190 രൂപയുമായിരുന്നിടത്ത് ജി.എസ്.ടി വന്നശേഷം യഥാക്രമം 138 രൂപയും 205 രൂപയുമായി. സംസ്ഥാനത്തേക്ക് കോഴി വരുന്നത് തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ്. ജി.എസ്.ടി നിലവിൽ വന്നേശഷം തമിഴ്നാട്ടിൽനിന്നുള്ള വരവിൽ കുറവില്ല. എന്നാൽ, ഉപഭോഗത്തിന് അനുസരിച്ച് കോഴി ലഭ്യമല്ല. സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. മാസങ്ങൾക്കുമുമ്പ് ജലക്ഷാമം മൂലം പല ഫാമുകളും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നേതാടെ ചെറുകിട കർഷകർ കൂടുതൽ ദുരിതത്തിലായെന്ന് കച്ചവടക്കാർ പറയുന്നു.
വില നിലവാരം തീരുമാനിക്കുന്നതിൽ സർക്കാർ പരാജയെപ്പട്ടതാണ് വർധനക്ക് കാരണമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ ജോയൻറ് സെക്രട്ടറി സിയാദ് പറഞ്ഞു. വില ഇനിയും വർധിക്കാനാണ് സാധ്യത. ഫാം നടത്തിപ്പിന് ആവശ്യമായ കോഴിത്തീറ്റ, മരുന്ന് എന്നിവയുടെ ഉൽപാദനം തിരുവനന്തപുരം കേരള സ്റ്റേറ്റ് പൗൾട്രി െഡവലപ്മെൻറ് കോർപറേഷനിൽ (കെപ്കോ) കുറവാണ്. കോഴിവില നിശ്ചയിക്കുന്നത് ചെന്നൈ ആസ്ഥാനമായ ബ്രോയിലേഴ്സ് കോഒാഡിനേഷൻ കമ്മിറ്റിയാണ്. എന്നാൽ, സംസ്ഥാന സർക്കാർ വിലനിലവാരം നിശ്ചയിക്കാൻ തീരുമാനിച്ചാൽ പിടിച്ചുനിർത്താനും ഫാം പൂട്ടുന്നത് ഒഴിവാക്കാനും കഴിയുമെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.