ആപ്പിളി​നെ സ്വാഗതം ചെയ്​ത്​ മോദി സർക്കാർ

ന്യൂഡൽഹി: ടെക്​ ഭീമനായ ആപ്പിളിനെ ഇന്ത്യയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്ന്​ കേന്ദ്രസർക്കാർ. ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കുന്നതിന്​ എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് വ്യവസായ വകുപ്പ്​ മന്ത്രി സുരേഷ്​ പ്രഭു പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ ആപ്പിൾ നൽകിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

നല്ലൊരു അപേക്ഷ ആപ്പിളിൽ നിന്ന്​ ലഭിച്ച്​ അവരെ സ്വീകരിക്കുന്നതിൽ തടസമില്ല. ആപ്പിൾ ലോകത്തിലെ പ്രമുഖ ബ്രാൻഡുക​ളിലൊന്നാണ്​. കമ്പനി എന്തെങ്കിലും പ്രശ്​നങ്ങൾ നേരിടുന്നെങ്കിൽ അത്​ പരിഹരിക്കാൻ സർക്കാർ തയാറാണെന്നും സുരേഷ്​ പ്രഭു പറഞ്ഞു.

നേരത്തെ ഇന്ത്യയിൽ നിർമാണശാല ആരംഭിക്കുന്നത്​ ആപ്പിൾ കേന്ദ്രസർക്കാറി​​െൻറ അനുമതി തേടിയിരുന്നു. നിർമാണശാല സ്ഥാപിക്കുന്നതിനായി നിലവിലെ നിയമങ്ങളിൽ ആപ്പിൾ ഇളവ്​ തേടിയിരുന്നു. എന്നാൽ, ഇത്​ നൽകാൻ കഴിയി​ല്ലെന്ന്​ സർക്കാർ അറിയിച്ചതോടെ പദ്ധതി അനിശ്​ചിതമായി നീളുകയായിരുന്നു.  

Tags:    
News Summary - Happy to receive Apple, awaiting formal proposal, says Suresh Prabhu-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.