വാഷിങ്ടൺ: സാമ്പത്തിക തകർച്ചയിൽ നിന്ന് കര കയറാൻ ഇന്ത്യ അടിയന്തര നടപടികൾ ൈകക്കൊള്ളണമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്). ഉപഭോഗത്തിലും നിക്ഷേപത്തിലും നേരിട്ട തകർച്ചയും നികുതി വരുമാനത്തിലെ ഇടിവും മറ്റ് ഘടകങ്ങളും ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യക്ക് വിഘാതം സൃഷ്ടിച്ചതായി ഐ.എം.എഫ് വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഇന്ത്യ ഇപ്പോൾ കടുത്ത സാമ്പത്തിക തകർച്ചയുടെ നടുവിലാണെന്ന് ഐ.എം.എഫ് മിഷൻ ചീഫ്(ഇന്ത്യ) റനിൽ സൽഗേഡാ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിലവിലുള്ള സാമ്പത്തിക മാന്ദ്യം വിലയിരുത്തുമ്പോൾ ഇന്ത്യക്ക് ഇയർന്ന വളർച്ചയുടെ വഴിയിലേക്ക് എത്താൻ അടിയന്തര നടപടികൾ ആവശ്യമാണ്. ഉയർന്ന വായ്പയും പലിശ അടവും പരിഗണിക്കുമ്പോൾ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വിനിയോഗത്തെ ത്വരിതപ്പെടുത്താൻ സർക്കാറിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥക്ക് വായ്പ നൽകാനുള്ള കഴിവ് വർധിപ്പിക്കാനായി സാമ്പത്തിക മേഖലയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള നടപടികൾ ഇന്ത്യ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിസർവ് ബാങ്ക് ഇൗ വർഷം അഞ്ച് തവണയാണ് വായ്പാനിരക്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. കൂടാതെ റിസർവ് ബാങ്ക് വാർഷിക വളർച്ചാനിരക്ക് നേരത്തേ പ്രവചിച്ച 6.1ൽ നിന്ന് അഞ്ച് ശതമാനമാക്കി കുറക്കുകയും െചയ്തു. സർക്കാർ പുറത്തു വിട്ട കണക്കനുസരിച്ച് ജൂലൈ-സെപ്റ്റംബർ സമയത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗത കഴിഞ്ഞ വർഷം ഏഴ് ശതമാനമുള്ളത് 4.5ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.