വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധ മൂലം 2009നേക്കാൾ വലിയ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധ ി. ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയാണ് വൻ പ്രതിസന്ധിയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയത്.
വികസ ിത രാജ്യങ്ങൾ അവികസിത രാജ്യങ്ങളെ പിന്തുണക്കണം. ഇത്തരം രാജ്യങ്ങളിൽ നിന്ന് മൂലധനം വൻതോതിൽ പുറത്തേക്ക് ഒഴുകുകയാണ്. ഒരു ട്രില്യൺ ഡോളർ വായ്പ നൽകാൻ ഐ.എം.എഫ് തയാറാണെന്നും ക്രിസ്റ്റലീന പറഞ്ഞു.
ആഗോളതലത്തിലെ അടച്ചിടൽ മൂലം വൻ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്ന് ജോർജിയേവ ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. 2009ൽ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോൾ ഇന്ത്യയേയും ചൈനയേയും പോലുള്ള സമ്പദ്വ്യവസ്ഥകൾ പിടിച്ചു നിന്നിരുന്നു. എന്നാൽ, കോവിഡ് മൂലം ഈ സമ്പദ്വ്യവസ്ഥകളും തകർന്നടിയുമെന്നാണ് ഐ.എം.എഫ് മേധാവി നൽകുന്ന സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.