ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന്​​ ഐ.എം.എഫ്​

വാഷിങ്​ടൺ: 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി കുറയുമെന്ന്​ അന്താരാഷ്​ട്ര നാണയ നിധി. 6.1 ​ശതമാനം നിരക്കിൽ മാത്രമാവും വളർച്ചാ നിരക്കെന്നാണ്​ ഐ.എം.എഫ്​ പ്രവചനം. മുമ്പ്​ 7 ശതമാനം നിരക്കിൽ സമ്പദ്​വ്യവസ്ഥ വളരുമെന്നായിരുന്നു ഐ.എം.എഫ്​ വ്യക്​തമാക്കിയിരുന്നത്​. ലോകബാങ്കും മുഡീസും രാജ്യത്തിൻെറ വളർച്ച കുറയുമെന്ന്​ പ്രവചിച്ചിരുന്നു.

സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ ഇന്ത്യയിലെ വിവിധ സെക്​ടറുകളിൽ മാന്ദ്യം നേരിട്ടിരുന്നു. ഓ​ട്ടോമൊബൈൽ, റിയൽ എസ്​റ്റേറ്റ്​ സെക്​ടറുകളിലാണ്​ പ്രധാന പ്രശ്​നം. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്ഥിതിയും ഇന്ത്യയുടെ ജി.ഡി.പി കുറയുന്നതിന്​ കാരണമാവുമെന്ന്​ ഐ.എം.എഫ്​ പ്രവചിക്കുന്നു. രാജ്യത്തെ പൊതുകടം കുറക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും ഐ.എം.എഫ്​ ആവശ്യപ്പെടുന്നുണ്ട്​.

2019-20 സാമ്പത്തിക വർഷത്തിൽ ചൈനീസ്​ സമ്പദ്​വ്യവസ്ഥ 6.1 ശതമാനം നിരക്കിൽ വളരുമെന്നും ഐ.എം.എഫ്​ വ്യക്​തമാക്കുന്നു. 2020ൽ 5.8 ശതമാനം നിരക്കിലാകും ചൈനയുടെ വളർച്ച.

Tags:    
News Summary - IMF downgrades India's growth projection to 6.1 per cent in 2019-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.