ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ മാറ്റം വരുത്താതെ ഘടനയിൽ മാറ്റം വരുത്തിയതാണ് കേന്ദ്രബജറ്റിലെ ശ്രദ്ധേയമായ നിർദേശം. ഇളവ് കഴിച്ച് മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല.
2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വെര വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതി. നേരത്തെ 10 ശതമാനമായിരുന്നു ഇത്. ഇതുവഴി ലഭിക്കുന്ന 12,500 രൂപയുടെ ആനുകൂല്യം അഞ്ച് ലക്ഷത്തിൽ മുകളിൽ വരുമാനമുള്ളവർക്കും ലഭിക്കും.
അമ്പത് ലക്ഷം മുതൽ ഒരു കോടി വരെ 10 ശതമാനം സർചാർജും ഒരു കോടിക്ക് മുകളിൽ 15 ശതമാനം സർചാർജും ബജറ്റിൽ അരുൺ ജെയ്റ്റ്ലി ഏർപ്പെടുത്തി.
അതേസമയം, 2.5 ലക്ഷം എന്ന ആദായ നികുതി പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് നാലു ലക്ഷം രൂപവരെ ഉയർത്തുമെന്ന് വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.