ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുന്ന മോദിസർക്കാർ രണ്ടാഴ്ചക്കകം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ ആദായനികുതി ഇളവ് പരിധി വർധി പ്പിച്ചേക്കും. അഞ്ചുലക്ഷം രൂപവരെയുള്ള വാർഷിക വരുമാനത്തിന് നികുതിയൊഴിവ് നൽകു ന്ന പ്രഖ്യാപനം അടുത്തമാസം ഒന്നിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ ഇത് രണ്ടര ലക്ഷമാണ്. ഇടത്തരക്കാരെയും കർഷകരെയും സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
പെൻഷൻകാർക്ക് കൂടുതൽ നികുതിയിളവും ഭവനവായ്പ എടുക്കുന്നവർക്ക് പലിശ നിരക്കിൽ ഇളവും പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്. കർഷകരോഷം വർധിച്ചത് കണക്കിലെടുത്ത് കാർഷികമേഖലക്ക് പാക്കേജും ചർച്ചയിലുണ്ട്. രണ്ടരലക്ഷംവരെ നികുതിയടക്കേണ്ട, രണ്ടര ലക്ഷത്തിനുമുകളിൽ അഞ്ചുലക്ഷംവരെ അഞ്ചുശതമാനം നികുതി എന്നിങ്ങനെയാണ് ഇപ്പോഴത്തെ ആദായനികുതി ഇളവ്. അഞ്ചു മുതൽ 10 ലക്ഷംവരെ 20 ശതമാനവും 10 ലക്ഷത്തിനുമുകളിൽ 30 ശതമാനവും നികുതി അടക്കണം. ചികിത്സ ചെലവ്, യാത്രാബത്ത എന്നീ വിഭാഗത്തിൽ നികുതിയിളവ് നൽകുന്നതിെൻറ പരിധി ഇടക്കാല ബജറ്റിലൂടെ വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.
കർഷകരുടെയും ഇടത്തരക്കാരുടെയും അമർഷം മാറ്റാതെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ലെന്ന തിരിച്ചറിവിലാണ് സർക്കാർ. പലിശരഹിത കാർഷിക വായ്പ, നിശ്ചിത തുക വരെ ഇൗടില്ലാത്ത വായ്പ, വരുമാന സഹായ പദ്ധതി തുടങ്ങിയവ പ്രഖ്യാപിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് അവസാനനാളുകളിൽ സർക്കാർ ശ്രമിക്കുന്നത്.
അതേസമയം, ബാങ്കുകളെ കബളിപ്പിച്ച് വൻതുക പോക്കറ്റിലാക്കിയവരെ പിടികൂടുന്നതിന് നടപടികളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.