പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലു​േമ്പാൾ

രാജ്യത്തി​​െൻറ പൊന്മുട്ടയിടുന്ന താറാവാണ്​ വിനോദസഞ്ചാര മേഖല. 2017ൽ ഇന്ത്യ സന്ദർശിച്ച 10.2 ദശലക്ഷം വിദേശ വിനോദസഞ്ചാരികളിൽനിന്നായി രാജ്യത്തിന്​ ലഭിച്ച വിദേശനാണ്യം 2700 കോടി ഡോളറാണ്​. പക്ഷേ, സമീപകാലത്ത്​ പുറത്തുവരുന്ന വാർത്തകൾ ഇൗ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന തരത്തിലുള്ളതാണെന്ന്​​ വിദേശകാര്യ മന്ത്രാലയംതന്നെ തിരിച്ചറിഞ്ഞ്​ തുടങ്ങി. വി​േദശത്ത്​ വിനോദസഞ്ചാരത്തിന്​ പോകുന്ന പൗരന്മാർക്ക്​ മിക്ക രാജ്യങ്ങളും ആവശ്യമായ നിർദേശങ്ങൾ നൽകാറുണ്ട്​. ഇൗ നിർദേശങ്ങൾകൂടി കണക്കിലെടുത്താണ്​ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ സന്ദർശിക്കേണ്ട രാജ്യങ്ങളും സ്​ഥലങ്ങളും തിരഞ്ഞെടുക്കുക.

കഴിഞ്ഞ ജനുവരിയിൽ അമേരിക്ക ഇന്ത്യ സന്ദർശനത്തിന്​ ഒരുങ്ങുന്ന പൗരന്മാരോട്​ അതീവ ജാഗ്രത കൈക്കൊള്ളണമെന്ന്​ നിർദേശം​ നൽകിയിരുന്നു. ഫെബ്രുവരിയിൽ ബ്രിട്ടനും മാർച്ചിൽ കാനഡയും പൗരന്മാർക്ക്​ സമാന മുന്നറിയിപ്പ്​ നൽകി. ഇന്ത്യയുടെ വിവിധ സ്​ഥലങ്ങളിൽനിന്ന്​ അക്രമ സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക്​ യാത്രപോകുന്നവർ ജാഗ്രത പാലിക്കണമെന്നായിരുന്നു നിർദേശം​. വിദേശങ്ങളിലെ വിവിധ ട്രാവൽ മാഗസിനുകളിലും ഇത്​ ചർച്ചയായി. ഇന്ത്യ സന്ദർശകർക്ക്​ സുരക്ഷിത ​രാജ്യമാണെന്ന്​ ബോധ്യപ്പെടുത്തി ഇത്തരം ജാഗ്രത മുന്നറിയിപ്പുകൾ വിവിധ രാജ്യങ്ങളുടെ ടൂറിസ്​റ്റ്​ അഡ്വൈസറിയിൽ നിന്ന്​ നീക്കം ചെയ്യിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം ശ്രമം ആരംഭിച്ചിട്ടുണ്ട്​. 

ചില സംസ്​ഥാനങ്ങളെ ലക്ഷ്യംവെച്ച്​ രാജ്യത്തിന്​ അകത്തുതന്നെയുള്ള കേന്ദ്രങ്ങളാണ്​ വിദേശ വിനോദസഞ്ചാരികൾക്ക്​ തെറ്റായ സന്ദേശം നൽകുന്നതെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്​. ‘നിങ്ങൾ രണ്ടുവർഷത്തേക്ക്​ കശ്​മീർ സന്ദർശനവും അമർനാഥ്​ തീർഥയാത്രയും ഒഴിവാക്കിയാൽ കശ്​മീരിലെ മുഴുവൻ പ്രശ്​നങ്ങളും അവസാനിക്കും’ എന്ന വാട്​സ്​ ആപ്​ സന്ദേശങ്ങൾ പ്രചരിക്കുന്നതായി വിനോദസഞ്ചാര വകുപ്പുതന്നെ കണ്ടെത്തിയിരുന്നു. മാർച്ച്​ 15ന്​ ആരംഭിച്ച്​ ആഗസ്​റ്റ്​ 15വരെ നീളുന്ന കശ്​മീരിലെ 120  ദിവസത്തെ ടൂറിസം സീസൺ തകർക്കുക എന്ന ലക്ഷ്യവുമായാണ്​ ഇൗ കാമ്പയിൻ. ചില ദേശീയ ചാനലുകളും ഇൗ പ്രചാരണം ഏറ്റുപിടിച്ചു. അതോടെ കശ്​മീർ മുഖ്യമന്ത്രിക്കുതന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടിവന്നു. ‘പട്ടാളത്തിന്​ നേരെ കല്ലെറിയുന്നവർ വിനോദസഞ്ചാരികളെയും​ വെറുതെവിടുന്നില്ല’ എന്ന്​ ചില കേ​ന്ദ്രങ്ങൾ പ്രചാരണം നടത്തുന്നതായാണ് സംസ്​ഥാന സർക്കാറി​​െൻറ പരാതി.

ചില ടി.വി ചാനലുകൾ കശ്​മീരി​​െൻറ പ്രതിച്ഛായ നശിപ്പിക്കാൻ നെഗറ്റിവ്​ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്​ എന്ന ആരോപണമാണ്​ മുഖ്യമന്ത്രി മഹ്​ബൂബ മുഫ്​തി ഉന്നയിക്കുന്നത്​. പക്ഷേ, പ്രചാരണം ഏറ്റു എന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​. 2016ൽ ശ്രീനഗറിലേക്ക്​ വിനോദസഞ്ചാരികളുമായി 76 വിമാനങ്ങളെത്തിയത്​ കഴിഞ്ഞവർഷം 40 ആയി ചുരുങ്ങി. ഇൗ വർഷം 24ലേക്കും. വിദേശ വിനോദസഞ്ചാരികളുടെ ഇഷ്​ട കേന്ദ്രമായ കേരളത്തിന്​ എതിരെയുമുണ്ട്​ കാമ്പയിൻ. ​ഹർത്താലുകൾ ചൂണ്ടിക്കാട്ടിയാണ്​ കേരള ടൂറിസം മേഖലക്കെതിരെയുള്ള പ്രചാരണം. ഹർത്താൽ ദിനങ്ങളിൽ വിദേശ സഞ്ചാരികൾ ഭക്ഷണവും വെള്ളവും കിട്ടാതെ അലയേണ്ടിവരുന്നതും വാഹനംകിട്ടാതെ വിമാനത്താവളങ്ങളിലും റെയിൽവേ സ്​റ്റേഷനിലും കുടുങ്ങുന്നതുമെല്ലാം വിദേശ ട്രാവൽ മാഗസിനുകളിലും വാർത്തയായിട്ടുണ്ട്​. 

Tags:    
News Summary - Indian Tourism Sector will decrease -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.