തൊഴിലില്ലായ്​മ കൂടുന്നു; സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായി കണക്കുകൾ

ന്യൂഡൽഹി: സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ഇന്ത്യയിൽ തൊഴിലില്ലായ്​മ നിരക്കിൽ വീണ്ടും വർധന. മൂന്ന്​ വർഷത്തിനിടയിലെ ഉയർന്ന നിരക്കിലാണ്​ രാജ്യത്തെ തൊഴിലില്ലായ്​മ. ഒക്​ടോബർ മാസത്തിൽ 8.5 ശതമാനമാണ്​ തൊഴിലില്ലായ്​മ നിരക്ക്​. കഴിഞ്ഞ മാസം ഇത്​ 7.2 ശതമാനം മാത്രമായിരുന്നു. സി.എം.ഐ.ഇ(സ​​െൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി)യാണ്​ പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

നഗരപ്രദേശങ്ങളിൽ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച്​ തൊഴിലില്ലായ്​മ കൂടുതലാണ്​. 8.9 ശതമാനമാണ്​ നഗരങ്ങളിലെ തൊഴിലില്ലായ്​മ നിരക്ക്​. ഗ്രാമങ്ങളിൽ ഇത്​ 8.3 ശതമാനം മാത്രമാണ്​. സമ്പദ്​വ്യവസ്ഥയി​ലെ ചില സെക്​ടറുകളിൽ നെഗറ്റീവ്​ വളർച്ചയാണ്​ നിലവിൽ രേഖപ്പെടുത്തുന്നത്​.

രാജ്യത്ത്​ ഏറ്റവും കുറവ്​ തൊഴിലില്ലായ്​മ അനുഭവപ്പെടുന്ന സംസ്ഥാനം തമിഴ്​നാടാണ്​. 1.1 ശതമാനം മാത്രമാണ്​ തമിഴ്​നാട്ടിലെ തൊഴിലില്ലായ്​മ നിരക്ക്​. ത്രിപുരയിലാണ്​ തൊഴിലില്ലായ്​മ അതിരൂക്ഷം. 27.2 ശതമാനാണ്​ ത്രിപുരയിലെ തൊഴിലില്ലായ്​മ നിരക്ക്​. തൊഴിലില്ലായ്​മ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത്​ ബിരുദദാരികളാണെന്നും കണക്കുകളിൽ നിന്ന്​ വ്യക്​തമാവും. പത്താം ക്ലാസ്​ ജയിക്കാത്തവർക്കിടയിൽ തൊഴിലില്ലായ്​മ നിരക്ക്​ കേവലം നാല്​ ശതമാമാണെങ്കിൽ ബിരുദദാരികൾക്കിടയിൽ ഇത്​ 15 ശതമാനമാണ്​.

Tags:    
News Summary - India's Oct jobless rate rises to 8.5%, highest in over 3 years: CMIE-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.