സാൻഫ്രാൻസിസ്കോ: എച്ച്-1ബി വിസയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുൻനിര െഎ.ടി കമ്പനിയായ ഇൻഫോസിസ് 10,000 അമേരിക്കൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. അമേരിക്കയിൽ നാല് ടെക്നോളജി കേന്ദ്രങ്ങൾ ആരംഭിക്കാനും ഇൻഫോസിസിന് പദ്ധതിയുണ്ട്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷ്യൻ ലേണിങ്, യൂസർ എക്സപീരിയൻസ്, കൗഡ് കമ്പ്യൂട്ടിങ് എന്നി മേഖലകളിലാവും പുതിയ തൊഴിലാളികൾക്ക് തൊഴിൽ നൽകുക. ഇൻഡ്യാനയിൽ ആദ്യത്തെ ടെക്നോളജി സെൻറർ ആഗ്സ്റ്റിൽ തുടങ്ങുമെന്ന് കമ്പനിയുടെ സി.ഇ.ഒ വിശാൽ സിക്ക അറിയിച്ചു. 2021ൽ ഏകദേശം 2,000 അമേരിക്കക്കാർക്ക് തൊഴിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിക്ക അറിയിച്ചു.
മറ്റ് സർവീസ് സെൻററുകൾ എവിടെ വേണമെന്ന് കുറച്ച് മാസത്തനുള്ളിൽ തീരുമാനിക്കുമെന്നും ഇൻഫോസിസ് വ്യക്തമാക്കി. തൊഴിലാളികൾക്ക് പരിശീലനം നൽകുക എന്നത് മാത്രമല്ല ടെക്നോളജി സെൻററുകളുടെ ലക്ഷ്യം. ഇൻഫോസിസിെൻറ സേവനങ്ങൾക്കായി വിവിധ ഉപഭോക്താകൾക്ക് സെൻററുകളുമായി ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കയിൽ നിന്ന് മാത്രം 10.2 ബില്യൺ ഡോളറാണ് ഇൻഫോസിസിന് വരുമാനമായി ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള മേഖലകളിൽ വളർച്ചയുണ്ടായിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടൽ.
എന്നാൽ ഇന്ത്യൻ െഎ.ടി മേഖലക്ക് തീരുമാനം തിരിച്ചടിയാവുമോയെന്ന് ആശങ്കയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ ഇൻഫോസിസിനെ മാതൃകയാക്കി അമേരിക്കയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയാൽ ഇന്ത്യൻ െഎ.ടി മേഖലയിലെ തൊഴിലുകളെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.