ന്യൂഡൽഹി: രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപത്തിെൻറ നൂറു ശതമാനവും സ്വകാര്യവത്കരണത്തിനാണ് ഇന്ത്യൻ സർക്കാർ ഉപയോഗിക്കുന്നെതന്ന് ഇൻറർനാഷനൽ ട്രേഡ് യൂനിയൻ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാരൻ ബറോ. തൊഴിൽ നിയമങ്ങളെ ഇവർ ലംഘിക്കുന്നു. തൊഴിൽ സംഘടനകളുമായി സംസാരിക്കാൻ തയാറാകാത്ത കേന്ദ്ര സർക്കാർ സംഘടനകളെ അടിച്ചമർത്താൻ ശ്രമിക്കുന്നു.
മുൻ സർക്കാറിെൻറ കാലത്ത് തൊഴിൽ സംഘടനകൾക്ക് പറയാൻ ഇടമുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി തൊഴിൽ നൽകുമെന്ന് പറച്ചിൽ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് ഏറ്റവും കുറവ് വേതനം ലഭിക്കുന്ന തൊഴിലാളികൾ ഇന്ത്യയിലാണ്. ഗ്രാമീണ മേഖലയിൽ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.