ന്യൂഡൽഹി: ആദായ നികുതി പരിധി അഞ്ചുലക്ഷം രൂപയാക്കി ഉയർത്തിയേക്കുെമന്ന് സൂചന. നിലവിൽ രണ്ടര ലക്ഷം രൂപയാണ് ആദാ യനികുതി പരിധി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.
നിലവിൽ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതി അടക്കേണ്ടതില്ല. രണ്ടര മുതൽ അഞ്ചുലക്ഷം വരെയുള്ളവർക്ക് അഞ്ചു ശതമാനവും അഞ്ചുലക്ഷം മുതൽ പത്തുലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവുമാണ് നികുതി. പത്ത് ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതിയുമാണ് അടക്കേണ്ടത്.
അഞ്ചുലക്ഷത്തിന് മുകളിൽ വരുമാനുള്ളവർക്ക് 15,000 രൂപയുടെ ചികിത്സാ ചെലവുകൾക്കും 19,200 രൂപയുടെ യാത്രാ ബത്തകൾക്കും നൽകിയിരുന്ന നികുതി കിഴിവ് 20,000 രൂപ വരെയാക്കാനും തീരുമാനമുണ്ട്.
ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന യൂനിയൻ ബജറ്റിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.