ബംഗളുരു: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് 12,400 കോടിയുടെ ആസ്തിയുണ്ടെന്ന് കമ്പനി. കർണാടക ഹൈകോടതിയിലാണ് വിജയ് മല്യ ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചത്. ഇത് ഉപയോഗിച്ച് 6,000 കോടിയുടെ വായ്പ അതിെൻറ പലിശയും നൽകാമെന്നും വിജയ് മല്യ കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുരവയിൽ 13,400 കോടിയായിരുന്ന വിജയ് മല്യയുടെ കമ്പനിയുടെ ആകെ ആസ്തി. പിന്നീട് ഇത് 12,400 കോടിയായി കുറഞ്ഞു. മല്യയുടെ ആകെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മല്യയുടെ മുഴുവൻ സ്വത്തുക്കളും പിടിച്ചെടുത്തുവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുണ്ട്.
എസ്.ബി.െഎ ഉൾപ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കൺസോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാൽ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.