രാജ്യത്തെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ്​ നടക്കാൻ സാധ്യതയെന്ന്​

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടേത്​ ഉൾപ്പടെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ്​ നടക്കാൻ സാധ്യതയുണ്ടെന്ന്​ റിപ്പോർട്ട്​. കാലാവധി കഴിഞ്ഞ സോഫ്​റ്റ്​വെയറാണ്​ ഇത്തരം എ.ടി.എമ്മുകളിൽ ഉപയോഗിക്കുന്നത്​. ഇത്​ തട്ടിപ്പ്​ നടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ്​ പഠനം. 

25 ശതമാനം പൊതുമേഖല  ബാങ്കുകളുടെ എ.ടി.എമ്മുകളും പ്രവർത്തിക്കുന്നത്​ കാലാവധികഴിഞ്ഞ സോഫ്​റ്റ്​വെയർ ഉപയോഗിച്ചാണ്​​. പാർലമ​​​െൻറിൽ ഉന്നയിച്ച ചോദ്യത്തിന്​ ​പൊതുമേഖല ബാങ്കുകളാണ്​ സോഫ്​റ്റ്​വെയറുകളെ കുറിച്ച്​ മറുപടി നൽകിയത്​.

2018 ജൂലൈക്കും 2018 ജൂണിനും ഇടയിൽ ബാങ്കിങ്​ ഒാംബുഡ്​സ്​മാന്​ 25,000ലധികം പരാതികളാണ്​ ലഭിച്ചത്​. ഡെബിറ്റ്​ കാർഡ്​, ക്രെഡിറ്റ്​ കാർഡ്​ എന്നിവയുമായി ബന്ധപ്പെട്ടവയാണ്​ മിക്കവാറും പരാതികൾ. ഉപയോക്​താകളുടെ പരാതികൾ വർധിച്ചതിനെ തുടർന്ന്​ സോഫ്​റ്റ്​വെയറുകൾ പുതുക്കുന്നതിനായി ആർ.ബി.​െഎ ബാങ്കുകൾക്ക്​ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ്​ പുതിയ റിപ്പോർട്ടുകളും പുറത്ത്​ വരുന്നത്​. 

Tags:    
News Summary - At least 74% ATMs running on outdated software as fraud incidents spike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.