ന്യൂഡൽഹി: സബ്സിഡിയുള്ള പാചകവാതകത്തിന് 2.94 രൂപയും സബ്സിഡിയില്ലാത്തതിന് 60 രൂപയും കൂടി. ബുധനാഴ്ച അർധരാത്രിയോടെ നിലവിൽവന്ന നിരക്കുപ്രകാരം സബ്സിഡിയുള്ള സിലിണ്ടറിന് വില 505.34 രൂപയാണ്. ജൂണിനു ശേഷം തുടർച്ചയായി ആറാം തവണയാണ് പാചക വാതകത്തിന് വില കൂടുന്നത്.
ആറു മാസത്തിനിടെ സിലിണ്ടറിന് വർധിച്ചത് 14.13 രൂപയാണ്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപ വർധിച്ചതോടെ വില 880 രൂപയാകും. പ്രതിവർഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ അനുവദിക്കുക. സെപ്റ്റംബർ അവസാനം സബ്സിഡിയുള്ള പാച ക വാതകത്തിന് 2.89 രൂപയും സബ്സിഡിയില്ലാത്തതിന് 59 രൂപയുമാണ് വർധിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.