മല്യ 1.8 കോടി രൂപ കോടതി ചെലവ്​ നൽകണമെന്ന്​ യു.കെ കോടതി

ലണ്ടൻ: വായ്​പ എടുത്ത്​ മുങ്ങിയ മദ്യരാജാവ്​ വിജയ്​ മല്യ എസ്​.ബി.​െഎ അടക്കമുള്ള 13 ഇന്ത്യൻ ബാങ്കുകൾക്ക്​ 1.8 കോടി രൂപ നൽകണമെന്ന്​ യു.കെ ൈ​ഹകോടതിയു​െട ഉത്തരവ്​. വായ്​പ എടുത്ത തുക തിരിച്ചു പിടിക്കാനായി ബാങ്കുകൾ നടത്തുന്ന നിയമപോരാട്ടത്തി​​െൻറ ചെലവിലേക്കായാണ്​ തുക നൽകേണ്ടത്​. 

ഇൗ തുക ആദ്യ ഗഡുവാണ്​. ബാക്കി തുക​ തീരുമാനിക്കേണ്ടതുണ്ട്​. തുക തീരുമാനിച്ചു കഴിഞ്ഞാൽ അതിൽ പുനഃപരി​േശാധന ഉണ്ടായിരിക്കുകയില്ല. 

മല്യയുടെ ലോകത്താകമാനമുള്ള സ്വത്തുക്കൾ മരവിപ്പിക്കാനുള്ള യു.കെയിലെ ഇന്ത്യയുടെ ഡെബ്​റ്റ്​ റിക്കവറി ട്രൈബ്യൂണലി​​െൻറ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മല്യ നൽകിയ ഹരജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. ലോകമാകമാനമുള്ള സ്വത്തുക്കൾ മരവിപ്പിക്കാനുള്ള അപേക്ഷയുടെ ഫീസ്​ മല്യ വഹിക്കണമെന്നും യു.കെ കോടതി ഉത്തരവിട്ടിരുന്നു. 

കോടതി ചെലവ്​ വഹിക്കണമെന്ന വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്​ മല്യ. അതേസമയം, കുറ്റവാളികളെ പരസ്​പരം കൈമാറുന്ന നിയമപ്രകാരം മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനായുള്ള കോടതി നടപടികളും പുരോഗമിക്കുകയാണ്​. കേസിൽ വെസ്​റ്റ്​ മിനിസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതി ജൂലൈ 31ന്​ വാദം കേൾക്കുന്നുണ്ട്​. 

Tags:    
News Summary - Mallya Asked To Pay 200,000 Pounds To Indian Banks - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.