സൂറത്ത്: നവംബർ എട്ടിലെ നോട്ട് പിൻവലിക്കൽ തീരുമാനം മൂലം സമ്പദ്വ്യവസ്ഥക്ക് 1.5 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. തീരുമാനം മുലം സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നുവെന്നും മൻമോഹൻ പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ.
യു.പി.എ ഭരണകാലത്ത് ജി.ഡി.പിയിൽ 10.6 ശതമാനം വളർച്ചയുണ്ടായിരുന്നു. നോട്ട് പിൻവലിക്കൽ മൂലം നേട്ടമുണ്ടായത് ചൈനക്ക് മാത്രമാണ്. ജി.എസ്.ടിയും സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായിട്ടുണ്ടെന്നും മൻമോഹൻ വ്യക്തമാക്കി.
നോട്ട് പിൻവലിക്കൽ മൂലം കള്ളപ്പണം ചിലർ വെള്ളയാക്കി മാറ്റുകയായിരുന്നു. തീരുമാനം മൂലം രാജ്യത്തെ കർഷകർക്കും വ്യാപാരികൾക്കും വൻ തിരിച്ചടിയുണ്ടായി. ലക്ഷക്കണക്കിന് ആളുകളെ വരിയിൽ നിർത്താൻ മാത്രമേ നോട്ട് നിരോധനം കൊണ്ട് സാധിച്ചിട്ടുള്ളുവെന്നും മൻമോഹൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.