ന്യൂഡൽഹി: ഒറ്റ ബ്രാൻഡ് ചില്ലറ വ്യാപാരം, വ്യോമയാനം, നിർമാണവികസനം തുടങ്ങിയ മേഖലകളിൽ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.െഎ) കേന്ദ്രസർക്കാർ കൂടുതൽ ഉദാരമാക്കി. ഒറ്റ ബ്രാൻഡ് ചില്ലറ വ്യാപാരത്തിന് 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. എയർ ഇന്ത്യയുടെ 49 ശതമാനം ഒാഹരി വിദേശനിക്ഷേപകന് വാങ്ങാം.
ഒറ്റ ബ്രാൻഡ് ചില്ലറവ്യാപാരത്തിൽ ഇതുവരെ സ്വാഭാവിക മാർഗത്തിൽ 49 ശതമാനം എഫ്.ഡി.െഎ ആണ് അനുവദിച്ചിരുന്നത്. ഇതാണ് 100 ശതമാനമാക്കിയത്. പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യയുടെ ഒാഹരികൾ സ്വകാര്യ മേഖലക്ക് വിൽക്കാൻ നേരേത്ത തീരുമാനിച്ചിരുന്നു. എന്നാൽ, വിദേശ വിമാനക്കമ്പനികൾക്കുകൂടി വാതിൽ തുറക്കുകയാണിപ്പോൾ. എയർ ഇന്ത്യ സ്വകാര്യവത്കരിക്കരുതെന്നും നവീകരണത്തിന് അഞ്ചുവർഷം അനുവദിക്കണമെന്നുമുള്ള പാർലമെൻറ് സമിതി ശിപാർശ തള്ളിയാണ് കേന്ദ്ര മന്ത്രിസഭ തീരുമാനം.
കടുത്ത എതിർപ്പ് ബാക്കിനിൽക്കുന്നതിനിടയിലാണ് നിക്ഷേപം പ്രോത്സാഹിപ്പിക്കാനെന്ന പേരിലുള്ള തീരുമാനം. പ്രതിപക്ഷത്തിരുന്നപ്പോൾ ബഹു ബ്രാൻഡ് ചില്ലറവ്യാപാരം വിദേശ വ്യവസായികൾക്ക് തുറന്നുകൊടുക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചവരാണ് ബി.ജെ.പി. എന്നാൽ, മൾട്ടി ബ്രാൻഡിലേക്കുകൂടി എഫ്.ഡി.െഎക്ക് വാതിൽ തുറക്കാനുള്ള മുന്നൊരുക്കമാണിതെന്ന് ആക്ഷേപമുണ്ട്. സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസും എതിർപ്പ് ഉയർത്തിയിരുന്നു.
ഫാർമസ്യൂട്ടിക്കൽസ്, ഒാഡിറ്റ് സ്ഥാപനങ്ങൾ, പവർ എക്സ്ചേഞ്ച് എന്നിവയിലും എഫ്.ഡി.െഎ വ്യവസ്ഥ ലളിതമാക്കി. ഒറ്റ ബ്രാൻഡ് ഉൽപന്നങ്ങളുടെ കാര്യത്തിൽ തദ്ദേശീയമായി ഉൽപന്നങ്ങൾ വാങ്ങുന്നതു സംബന്ധിച്ച വ്യവസ്ഥയും ഉദാരമാക്കി. നിർമാണ വികസന രംഗത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കിങ് സേവനങ്ങൾക്ക് സ്വാഭാവിക മാർഗത്തിൽ 100 ശതമാനം എഫ്.ഡി.െഎ അനുവദിച്ചു.
സിംഗ്ൾ, മൾട്ടി ബ്രാൻഡുകൾ
ഒറ്റ ബ്രാൻഡ്
ഒരു സ്റ്റോറിൽ ഒരു കമ്പനിയുടെ ഉൽപന്നങ്ങൾ മാത്രം വിൽപനക്കുവെക്കുന്നതാണ് സിംഗിൾ ബ്രാൻഡ് റീെട്ടയിൽ വ്യാപാരം. നൈക്, റിലയൻസ് ഫ്രഷ്, ടാറ്റ ടീ തുടങ്ങിയവ ഉദാഹരണം. നേരിട്ടുള്ള വിദേശനിക്ഷേപപരിധി 49 ശതമാനമായിരുന്നത് 100 ശതമാനമായി വർധിപ്പിക്കുകയാണ് ഇേപ്പാൾ ചെയ്തത്. നേരേത്ത ഇന്ത്യൻ പങ്കാളി ആവശ്യമായിരുന്നു; ഇനി സ്വന്തംനിലക്ക് ഷോപ് തുറക്കാം. തദ്ദേശീയമായ 30 ശതമാനം ഉൽപന്നങ്ങൾ വാങ്ങണമെന്ന വ്യവസ്ഥയിലും ഇളവുണ്ട്.
ബഹുബ്രാൻഡ്
പല ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ ഒരു കമ്പനി വിൽപനക്ക് വെക്കുന്നത് മൾട്ടി ബ്രാൻഡ് ചില്ലറവ്യാപാരം. ഉദാഹരണം: വാൾമാർട്ട്, ടെസ്കോ, ബിഗ് ബസാർ, മെഗാ മാർട്ട്. ബഹുബ്രാൻഡ് വ്യാപാരത്തിൽ 51 ശതമാനം എഫ്.ഡി.െഎ അനുവദിച്ചിട്ടുണ്ട്. മൾട്ടിബ്രാൻഡ് ചില്ലറ വിൽപന നയപ്രകാരം വിദേശകമ്പനിയായ ടെസ്കോയ്ക്ക് മാത്രമാണ് സ്റ്റോർ തുറക്കാൻ അനുമതി കിട്ടിയിട്ടുള്ളത്. വാൾമാർട്ട് േപാലുള്ള കമ്പനികൾ വ്യാപാരികൾക്ക് മൊത്തമായി വിൽക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.