ന്യൂഡൽഹി: രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്്സ് സർവിസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി. റേറ്റിങ് ബി.എ.എ 2ൽ നിന്ന് ബി.എ.എ 3ലേക്കാണ് മൂഡീസ് ഇന്ത്യയുടെ താഴ്ത്തിയത്. മൂഡീസിെൻറ താഴ്ന്ന റേറ്റിങ്ങിലൊന്നാണ് ബി.എ.എ 3.
നേരത്തേ രാജ്യത്തെ ജി.ഡി.പി വളർച്ച നിരക്ക് 2.5 ശതമാനമായി മൂഡീസ് വെട്ടിക്കുറച്ചിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് വളർച്ച നിരക്ക് കുത്തനെ വെട്ടിക്കുറച്ചത്.
കോവിഡിന് പുറമെ രാജ്യത്തെ സാമ്പത്തിക പരിഷ്കാര നടപടികൾ നടപ്പാക്കുന്നതിലെ വീഴ്ച, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക പ്രതിസന്ധി, ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയാണ് റേറ്റിങ് താഴ്ത്താനുള്ള കാരണണമായി മൂഡീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.