റിലയൻസിൻെറ സുവർണ്ണ കാലഘട്ടം; കടമില്ലാത്ത അവസ്ഥയിലേക്ക്​ കമ്പനിയെത്തിയെന്ന്​ അംബാനി

ന്യൂഡൽഹി: റിലയൻസ്​ ഇൻഡസ്​ട്രീസ്​ അതിൻെറ സുവർണ്ണ കാലഘട്ടത്തിലാണ്​ ഇപ്പോഴുള്ളതെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി. കടമില്ലാത്ത അവസ്ഥയിലേക്ക്​ റിലയൻസ്​ എത്തി. 2021 മാർച്ചിൽ പൂർത്തികരിക്കാനിരുന്ന സ്വപ്​നം ഇപ്പോൾ തന്നെ സഫലമാക്കാൻ കഴിഞ്ഞെന്നും അംബാനി അവകാശപ്പെട്ടു.

റിലയൻസിനെ കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിച്ചതിലൂടെ ഓഹരി ഉടമകളോടുള്ള വാഗ്​ദാനം നിറവേറ്റിയെന്ന്​ അംബാനി വ്യക്​തമാക്കി. 2020 മാർച്ച്​ 31ന്​ 1,61,035 കോടിയായിരുന്നു​ റിലയൻസിൻെറ കടബാധ്യത. അവകാശ ഓഹരി വിൽപനയിലൂടെയും ജിയോയുടെ ഓഹരി വിൽപനയിലൂടേയുമാണ്​ കമ്പനി കടബാധ്യത കുറച്ചത്​. 

അവകാശ ഓഹരി വിൽപനയിലൂടെ 53,124.20 കോടി രൂപയാണ്​ റിലയൻസ്​ സ്വരൂപിച്ചത്​. 115,693.95 കോടി രൂപ ജിയോയിലെ ഓഹരി വിൽപനയിലൂടെയും സ്വരൂപിച്ചു. വ്യാഴാഴ്​ച ജിയോയിൽ 11ാമത്തെ കമ്പനിയും നിക്ഷേപം നടത്തിയിരുന്നു. സൗദി അറേബ്യയിലെ പി.ഐ.എഫ്​ ഇൻവെസ്​റ്റ്​മ​െൻറ്​ 11,367 കോടിയാണ്​ നിക്ഷേപിച്ചത്​. 

Tags:    
News Summary - Mukesh Ambani makes Reliance net debt-free ahead of its March 2021 target-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.