തിരുവനന്തപുരം: 2020-21 സാമ്പത്തികവർഷം സംസ്ഥാനത്ത് മുൻഗണന മേഖലക്ക് 1,52,923.68 കോടി രൂപ വാ യ്പാ സാധ്യത കണക്കാക്കി നബാർഡ്. കൃഷിക്കും അനുബന്ധ മേഖലക്കും 73,582.48 കോടി രൂപയും ലക്ഷ്യം വ െക്കുന്നു. ഇതിെൻറ 48 ശതമാനവും കൃഷിക്ക് മാത്രമാണ്. നബാർഡിെൻറ 2020-21ലെ സ്റ്റേറ്റ് േഫാക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിളകളുടെ ഉൽപാദനം, പരിപാലനം, വിപണനം എന്നിവക്ക് 48,546.10 കോടി രൂപയാണ് വായ്പ നൽകാൻ കണക്കാക്കുന്നത്. 2020-21ൽ മുൻഗണന മേഖലക്ക് നീക്കിവെക്കുന്നതിെൻറ 32 ശതമാനമാണിത്. വായ്പ നൽകാനായി കണക്കാക്കുന്ന മറ്റ് മേഖലകൾ: ജലവിഭവം -1,411.22 കോടി, കൃഷിഭൂമിയുടെ യന്ത്രവത്കരണം- 1,151.34 കോടി, പ്ലാേൻറഷൻ, ഹോർട്ടികൾച്ചർ -6.148.27 കോടി (മുൻഗണന മേഖലയുടെ നാല് ശതമാനം), വനവത്കരണം, തരിശ്ഭൂമി- 201.21 കോടി, മൃഗസംരക്ഷണം -4,921.25 കോടി, മത്സ്യബന്ധന മേഖല -756.36 കോടി, സ്റ്റോറേജ് സൗകര്യം -466.26 കോടി, ഭൂമി നിരപ്പാക്കൽ, മണ്ണ് സംരക്ഷണം, നീർത്തട വികസനം- 2,233.066 കോടി, ഭക്ഷ്യ, കൃഷി സംസ്കരണം -3,911.73 കോടി, ചെറുകിട വ്യാപാരം -42,626.35 കോടി, കയറ്റുമതി -12,254.33 കോടി, വിദ്യാഭ്യാസ മേഖല -5.7881 കോടി, ഭവന മേഖല -22,992.26 കോടി, പുനരുപയോഗ ഉൗർജം -281.49 കോടി, സാമൂഹിക അടിസ്ഥാന സൗകര്യം -391.52 കോടി.
കാർഷിക മേഖലക്ക് വായ്പ നൽകുന്നതിൽ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും മികച്ച പ്രവർത്തനം കാഴ്ചവെച്ചപ്പോൾ തന്നെ വിളകൾക്ക് വായ്പ നൽകുന്നതിൽ ലക്ഷ്യം വെച്ചതിെൻറ 97 ശതമാനമാണ് പൂർത്തീകരിച്ചതെന്നും നബാർഡ് വെളിപ്പെടുത്തി. കൃഷി വായ്പയിൽ 2018-19ൽ ലക്ഷ്യമിട്ടതിെൻറ 58 ശതമാനം മാത്രമാണ് സഹകരണ മേഖല കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.