ന്യൂഡൽഹി: ചോക്ലറ്റ് ബ്രൗൺ നിറത്തിൽ പുതിയ 10 രൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. പുതിയ മഹാത്മ ഗാന്ധി സീരീസിലുള്ള നോട്ടാണിത്. മുൻഭാഗത്ത് മധ്യത്തിൽ ഗാന്ധിജിയുടെ ചിത്രവും വലതുവശത്ത് അശോക ചിഹ്നവുമുണ്ടാകും. ആർ.ബി.െഎ ഗവർണർ ഉർജിത് ആർ. പേട്ടലിെൻറ ഒപ്പുള്ള നോട്ടിെൻറ നമ്പർ, അക്ഷരം ചെറുതിൽനിന്ന് വലുതാവുന്ന രീതിയിലാണ്. ഇത് മുകളിൽ ഇടതുവശത്തും താഴെ വലതുവശത്തുമാണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊണാർക് സൂര്യക്ഷേത്രത്തിെൻറ ചിത്രമാണ് പുതിയ നോട്ടിെൻറ പ്രധാന പ്രത്യേകത. ഇതിനുപുറമെ അച്ചടിച്ച വർഷം, സ്വച്ഛ്ഭാരത് ലോഗോയും മുദ്രാവാക്യവും ഉണ്ടാകും. നിലവിലെ നോട്ടിേൻറത് പോലെ 63 മില്ലിമീറ്ററാണ് ഉയരമെങ്കിലും വീതി അൽപം കുറയും.
നിലവിൽ 137 മില്ലിമീറ്ററാണ് വീതി. പുതിയതിന് 123 മില്ലിമീറ്റർ. നേരത്തെ ഇറക്കിയ എല്ലാ സീരീസിലുമുള്ള നോട്ടുകൾ തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.