നീരവ്​ മോദിയെ വിട്ടുകിട്ടാൻ അപേക്ഷ നൽകി; സി.ബി.​െഎയും ഇ.ഡിയും ലണ്ടനിലേക്ക്​

ലണ്ടൻ: പി.എൻ.ബി തട്ടിപ്പ്​​ കേസിൽ ഉൾപ്പെട്ട വിവാദ വജ്ര വ്യവസായി നീരവ്​ മോദിയെ വിട്ടുകിട്ടാൻ ഇന്ത്യ അപേക്ഷ നൽ കി. ഇന്ത്യയുടെ അപേക്ഷ കോടതിക്ക്​ കൈമാറിയതായി യു.കെ ഹോം സെക്രട്ടറി അറിയിച്ചു. പുതിയ സാഹചര്യത്തിൽ നീരവ്​ മോദിക്കെതിരെ യു.കെ അറസ്​ററ്റ്​ വാറണ്ട്​ പുറപ്പെടുവിക്കുമെന്നാണ്​ റിപ്പോർട്ട്​.

നീരവ്​ മോദിയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ അപേക്ഷ യു.കെയിലെ വെസ്​റ്റ്​മിനിസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിക്കാണ്​ കൈമാറിയിരിക്കുന്നത്​. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച ശേഷം കോടതി നീരവിനെതിരെ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. നീരവ്​ മോദിക്കെതിരെ അറസ്​റ്റ്​ വാറണ്ട്​ പ്രഖ്യാപിക്കുന്ന സാഹചര്യത്തി​ൽ ലണ്ടനിലേക്ക്​ പോകാനാണ്​ സി.ബി.​െഎയുടെയും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റി​​െൻറയും തീരുമാനം.

നീരവ്​ മോദി ലണ്ടനിലെ തെരുവുകളിലുടെ സഞ്ചരിക്കുന്നതി​​െൻറ ദൃശ്യങ്ങൾ യു.കെ പത്രമായ ദ ടെലിഗ്രാഫ്​ പുറത്ത്​ വിട്ടിരുന്നു. നീരവ്​ മോദി ലണ്ടനിൽ ആഡംബര വസതിയിലാണ്​ താമസിക്കുന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു.

Tags:    
News Summary - Nirav Modi extradition request sent to court, ED, CBI to leave for London-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.