ഇന്ന്​ ​െപട്രോൾ, ഡീസൽ വില കൂടിയില്ല

ന്യൂഡൽഹി: ജൂൺ ഏഴിനുശേഷം രാജ്യത്ത്​ പെട്രോൾ, ഡീസൽ വില ഞായറാഴ്​ച മാത്രം കൂടിയില്ല. ജൂൺ ഏഴിനുശേഷം തുടർച്ചയായ 21 ദിവസം പെട്രോൾ, ഡീസൽ വില 10 രൂപയിലധികമാണ്​ വർധിച്ചത്​. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​ 80.38 രൂപയും ഡീസൽ ലിറ്ററിന്​ 80.40 രൂപയുമായി. തുടർച്ചയായ വിലവർധനയിൽ ഡൽഹിയിൽ ഡീസൽ വില പെട്രോളിനെക്കാൾ കൂടി. ശനിയാഴ​്​ച പെട്രോൾ ലിറ്ററിന്​ 25 പൈസയും ഡീസലിന്​ 21 ​ൈപസയും വർധിച്ചിരുന്നു.

21 ദിവസത്തിനിടെ പെട്രോളിന്​ 9.12 രൂപയും ഡീസൽ വില 11.01 രൂപയുമാണ്​ വർധിച്ചത്​. വാറ്റും വിൽപ്പന നികുതിയും വരുന്നതോടെ ഓരോ സംസ്​ഥാനത്തും വില മാറിവരും.

മാർച്ചിൽ പ്രഖ്യാപിച്ച ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ജൂൺ ഏഴുമുതലാണ്​ എണ്ണകമ്പനികൾ പെട്രോൾ, ഡീസൽ വില ഉയർത്താൻ തുടങ്ങിയത്​. അന്തരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത്​ പെട്രോൾ, ഡീസൽ വില ഉയർത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ്​ ഉയരുന്നത്​.


Tags:    
News Summary - No increase in petrol, diesel prices today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.