ഇന്ന് െപട്രോൾ, ഡീസൽ വില കൂടിയില്ല
text_fieldsന്യൂഡൽഹി: ജൂൺ ഏഴിനുശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില ഞായറാഴ്ച മാത്രം കൂടിയില്ല. ജൂൺ ഏഴിനുശേഷം തുടർച്ചയായ 21 ദിവസം പെട്രോൾ, ഡീസൽ വില 10 രൂപയിലധികമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80.38 രൂപയും ഡീസൽ ലിറ്ററിന് 80.40 രൂപയുമായി. തുടർച്ചയായ വിലവർധനയിൽ ഡൽഹിയിൽ ഡീസൽ വില പെട്രോളിനെക്കാൾ കൂടി. ശനിയാഴ്ച പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 21 ൈപസയും വർധിച്ചിരുന്നു.
21 ദിവസത്തിനിടെ പെട്രോളിന് 9.12 രൂപയും ഡീസൽ വില 11.01 രൂപയുമാണ് വർധിച്ചത്. വാറ്റും വിൽപ്പന നികുതിയും വരുന്നതോടെ ഓരോ സംസ്ഥാനത്തും വില മാറിവരും.
മാർച്ചിൽ പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ജൂൺ ഏഴുമുതലാണ് എണ്ണകമ്പനികൾ പെട്രോൾ, ഡീസൽ വില ഉയർത്താൻ തുടങ്ങിയത്. അന്തരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.