ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ പണലഭ്യതയുടെ പ്രശ്നമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ധനകാര്യസ്ഥാപനങ്ങള ുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
പണലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല. വായ്പകൾക്ക് ഡിമാൻറുണ്ട്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് യൂനിറ്റുകൾ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വായ്പകളിൽ നല്ല വളർച്ചയുണ്ടാവുന്നുവെന്നാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ പറയുന്നത്. ചെലവ് കുറഞ്ഞ ഭവന നിർമാണത്തിനുള്ള വായ്പകളിലും പുരോഗതിയുണ്ട്. വാണിജ്യ വാഹന വിൽപന മെച്ചപ്പെടുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.