കൊച്ചി: ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് നൽകുന്ന മരുന്നടക്കം സാധനങ്ങ ൾക്ക് നികുതി ഇൗടാക്കാനാവില്ലെന്ന് ഹൈകോടതി. മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, ശ സ്ത്രക്രിയ സാമഗ്രികൾ, മറ്റ് സാധനങ്ങൾ എന്നിവക്ക് നികുതി ബാധകമല്ലെന്നാണ് ജസ്റ്റ ിസുമാരായ കെ. വിനോദ് ചന്ദ്രൻ, എ. മുഹമ്മദ് മുഷ്താഖ്, അേശാക് മേനോൻ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ്. ഫാർമസിയിൽനിന്ന് വാങ്ങുന്ന മരുന്നിെൻറ നികുതി വിഷയം പരിഗണിക്കാനായി ഡിവിഷൻ ബെഞ്ചിന് മടക്കിയയച്ചു. അവശ്യ മരുന്നുകൾക്കും ജീവൻ രക്ഷാ ഉപകരണങ്ങൾക്കും നികുതി ഇൗടാക്കുന്നതിനെതിരെ നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
നേരത്തേ ഡിവിഷൻ ബെഞ്ച് പരിഗണിച്ച വിഷയം പിന്നീട് ഫുൾെബഞ്ച് പരിഗണനക്കെത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്ന രോഗികൾക്ക് മരുന്നും മറ്റും നൽകുന്നതിന് നികുതി ഇൗടാക്കരുതെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചതെങ്കിലും നികുതി ആകാമെന്ന് മറ്റൊരു ബെഞ്ച് നേരത്തേ വിധി പറഞ്ഞ സാഹചര്യത്തിലാണ് ഹരജികൾ അന്തിമ തീരുമാനത്തിന് ഫുൾെബഞ്ചിന് വിട്ടത്. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയുടെ ഭാഗമായി നൽകുന്ന മരുന്നുകളും മറ്റും വിൽപനയായി കണക്കാക്കാനാവില്ലെന്നും ഇതിെൻറ തുക ആശുപത്രി ബില്ലിനൊപ്പം ഇൗടാക്കുമ്പോൾ കേരള വാറ്റ് പ്രകാരമുള്ള നികുതി ഇൗടാക്കരുതെന്നും ഫുൾബെഞ്ച് വിധിച്ചു.
രോഗികൾക്ക് ആവശ്യമായ ചികിത്സയാണ് ആശുപത്രികളിൽ നൽകുന്നത്. രോഗിയുടെ താൽപര്യ പ്രകാരമല്ല, ഡോക്ടറുടെയോ സർജെൻറയോ വിദഗ്ധോപദേശ പ്രകാരമാണ് മരുന്ന് നൽകുന്നത്. ആശുപത്രികളുടെ സേവന വശം പരിഗണിക്കുമ്പോൾ മരുന്ന് വില അപ്രസക്തമാണ്. രോഗം ഭേദമാക്കലാണ് ചികിത്സ ലക്ഷ്യം. ചികിത്സ എന്ന സേവനത്തെ അതിെൻറ ഭാഗമായി നൽകുന്ന മരുന്നുകളുടെ വിലയുടെ പേരിൽ നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.