മനില: തൊഴിലിടങ്ങളിലും വ്യാപാരരംഗത്തും സ്ത്രീകൾക്കുള്ള അവസരങ്ങൾ തടയുന്നത് ആഗോളവളർച്ചയെയും സാമ്പത്തികസമത്വത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ലോകബാങ്ക് പഠനം. ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ ലൈംഗികഅതിക്രമങ്ങൾ എന്നിവയിൽനിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് മതിയായ വ്യവസ്ഥകൾ ഇല്ലാത്തത് സ്ത്രീകളുടെ അപരവത്കരണത്തിന് കാരണമായിട്ടുണ്ടെന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. 189 രാജ്യങ്ങളിലാണ് ലോകബാങ്ക് നിയോഗിച്ച വിദഗ്ധർ പഠനം നടത്തിയത്.
തൊഴിൽകരാർ, വായ്പകരാർ, വസ്തുകൈമാറ്റ കരാർ തുടങ്ങിയവക്ക് സ്ത്രീകൾക്ക് സ്വന്തം നിലക്ക് ഒപ്പുവെക്കാൻ അവകാശമില്ലാത്ത ഒേട്ടറെ രാജ്യങ്ങൾ ഇന്നുമുണ്ട്. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ ജോലി ചെയ്യാൻ 104 രാജ്യങ്ങൾ അനുമതി നൽകുന്നില്ല. ഇതുമൂലം 270 കോടി സ്ത്രീകൾക്ക് തൊഴിലവസരം നഷ്ടപ്പെടുന്നു.
ബ്രിട്ടൻ, ന്യൂസിലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് സ്ത്രീസൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ. വികസ്വരരാജ്യങ്ങളാണ് സ്ത്രീ-പുരുഷ അസമത്വം മൂലമുള്ള നഷ്ടം ഏറ്റവും കൂടുതൽ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.