വിയന്ന: ഒപെക് അംഗങ്ങളും മറ്റ് 10 രാജ്യങ്ങളും എണ്ണ ഉൽപാദനം കുറക്കാൻ തീരുമാനിച്ചു. വിയന്നയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പ്രതിദിന ഉൽപാദനം 1.2 ബില്യൺ ബാരലിലേക്ക് ചുരുക്കാനാണ് നീക്കം.
എണ്ണവിലയിൽ വൻ കുറവുണ്ടായതോടെയാണ് ഉൽപാദനം കുറക്കാൻ രാജ്യങ്ങൾ നിർബന്ധിതരായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 30 ശതമാനത്തിെൻറ കുറവാണ് എണ്ണവിലയിൽ ഉണ്ടായത്. 2017 മുതൽ ഒപെകും മറ്റ് എണ്ണയുൽപാദന രാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ തീരുമാനമെടുത്തിരുന്നു.
എണ്ണവില ഉയരുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. 2019ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നരേന്ദ്രമോദി സർക്കാറിനെ അത് പ്രതികൂലമായി ബാധിക്കും. എണ്ണ ഇറക്കുമതിക്കായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതോടെ രൂപയുടെ മൂല്യം ഇടിയുന്നതിനും അത് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.