വാഷിങ്ടൺ: ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്ന് എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും അറിയിച്ചു. നേരത്തെ എണ്ണ ഉൽപാദനം കുറച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉൽപാദനം വീണ്ടും വെട്ടിച്ചുരുക്കുമെന്ന് ഒപെകും റഷ്യയും അറിയിച്ചിരിക്കുന്നത്.
ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തിെൻറ 10 ശതമാനമാണ് ഒപെകും റഷ്യയും ചേർന്ന് കുറക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം കുറക്കും. അതിന് ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക് എത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കു.
ബ്രെൻറ് ക്രൂഡ് ഓയിലിെൻറ വില ബാരലിന് 42 ഡോളറിലേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിലിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിനും താഴെ പോയിരുന്നു. അതേസമയം, ഇറാഖ് പോലുള്ള രാജ്യങ്ങൾ ഉൽപാദനം വെട്ടിച്ചുരുക്കുന്നതുമായി സഹകരിക്കാത്തത് ഒപെകിന് വെല്ലുവിളിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.